മകളുടെ വിവാഹത്തിന് സർക്കാർ വാഹനമുപയോഗിച്ചു; പ്രിൻസിപ്പൽ ഫോറസ്​റ്റ്​ കൺസർവേറ്റർക്കെതിരെ അന്വേഷണം

തൃശൂര്‍: മകളുടെ വിവാഹത്തിന് സർക്കാർ വാഹനമുപയോഗിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥൻ. സംഭവത്തിൽ മന്ത്രി കെ. രാജു അന്വേഷണത്തിന് നിർദേശിച്ചു. പ്രിൻസിപ്പൽ ഫോറസ്​റ്റ്​ കൺസർവേറ്റർ മുഹമ്മദ് നൗഷാദിനെതിരെയാണ് വനംവകുപ്പ് മേധാവിയോട് അന്വേഷിക്കാൻ മന്ത്രി നിർദേശിച്ചത്.

തൃശൂർ റെയിൽവേ സ്​റ്റേഷനിൽ നിന്നും അതിഥികളുമായി എരുമപ്പെട്ടിക്ക് സമീപം പന്നിത്തടത്തെ മണ്ഡപത്തിലേക്കാണ് സർക്കാർ വാഹനം നിരവധി തവണ ഓടിയത്. മച്ചാട് റേഞ്ചിലെ ഉദ്യോഗസ്ഥ​​​െൻറ നിർദേശ പ്രകാരമായിരുന്നു വാഹനം ഓടിയതെന്നാണ് ഡ്രൈവറുടെ മറുപടി. സർക്കാർ വാഹനങ്ങൾ ഉപയോഗിക്കുന്നത് സാധാരണമാണെന്നായിരുന്നു അധികൃതരുടെ വിശദീകരണം. സംഭവം വിവാദമായതോടെയാണ് അന്വേഷണത്തിന് മന്ത്രി നിർദേശിച്ചത്.

Tags:    
News Summary - Forest Conservator used official vehicle for his daughter's wedding - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.