Posted On
date_range Updated On
date_range വിദേശവനിതയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ
കൊച്ചി: വിദേശവനിതയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. തായ്ലൻറ് സ്വദേശിയായ യുവതിയുടെ പരാതിയില ാണ് കൊച്ചി സെൻട്രൽ പൊലീസ് രണ്ട് പേരെ അറസ്റ്റു ചെയ്തത്. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഇൻസാഫ്, അൻസാരി എന്നിവരാണ് അറസ്റ്റിലായത്.
എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പരാതിക്കാരുടെ മകൻ മലപ്പുറത്തെ വിദ്യാഭ്യാസ്ഥാപനത്തിലാണ് പഠിച്ചിരുന്നത്. മകനെ കാണാൻ കേരളത്തിലെത്തിയ ഇവരെ മുഹമ്മദ് ഇൻസാഫാണ് സഹായിച്ചിരുന്നത്.
ഈ സൗഹചര്യം മുതലെടുത്ത് ഇൻസാഫ് യുവതി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഇയാളും സുഹൃത്തായ അൻസാരിയും ചേർന്ന് ബലാത്സംഗത്തിനിരയാക്കിയെന്നും യുവതി പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.