ലിഗയുടെ മരണം: ഇൽസിയെയും ആഡ്രൂസിനെയും ടൂറിസം സെക്രട്ടറി സന്ദർശിച്ചു 

തിരുവനന്തപുരം: കോവളത്ത്  മരണമടഞ്ഞ ലാത്വിയൻ സ്വാദേശി ലിഗ സ്ക്രോമാന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും സംസ്ഥാന സർക്കാർ കൈക്കൊള്ളുമെന്ന് ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ്. ലീഗയുടെ സഹോദരി ഇൽസിയെയും ഭർത്താവ് ആഡ്രൂസിനെയും സന്ദർശിച്ച ശേഷമാണ് ടൂറിസം സെക്രട്ടറി ഇക്കാര്യമറിയിച്ചത്. 

ലീഗയുടെ മരണത്തിൽ ടൂറിസം സെക്രട്ടറി അനുശോചനം രേഖപ്പെടുത്തി. തന്‍റെ സഹോദരിയുടെ  മൃതദേഹം നാട്ടിൽ കൊണ്ട് പോകണമെന്ന ഇൽസിയുടെ ആവശ്യം എത്രയും വേഗം സാധ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് റാണി ജോർജ് ഉറപ്പു നൽകി. 

മൃതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള ചെലവ്, ബന്ധുക്കളുടെ യാത്ര ചെലവ്, കേരളത്തിലെ താമസ ചെലവ് തുടങ്ങിയവ സർക്കാർ വഹിക്കുമെന്നും ടൂറിസം സെക്രട്ടറി ഇൽസിയെ അറിയിച്ചു.

Tags:    
News Summary - Foreign Woman Liga Death: Tourism Secretary Meet Liga's Sister Ilsie -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.