കാട്ടാനയെ കണ്ടിട്ടും ബൈക്ക് നിർത്തിയില്ല; വാൽപ്പാറയിൽ വിദേശ പൗരന് ദാരുണാന്ത്യം

പാലക്കാട്: വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വിദേശ പൗരൻ മരിച്ചു. ജർമൻ പൗരനായ മൈക്കിളാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് വാൽപാറ-പൊള്ളാച്ചി റോഡിലാണ് സംഭവം.

റോഡിൽ ആന നിൽക്കുന്നത് കണ്ടിട്ടും ബൈക്കുമായി ആനയുടെ അരികിലൂടെ നീങ്ങാൻ ശ്രമിച്ച മൈക്കിളിനെ ആന ഇടിച്ചിടുകയായിരുന്നു. വീണതിന് ശേഷം ഓടിപ്പോയ മൈക്കിൾ ബൈക്കിനരികിലേക്ക് വീണ്ടും വന്നപ്പോഴാണ് ആന കൊമ്പിൽ കോർത്തത്.

സംഭവസ്ഥലത്തുണ്ടായിരുന്ന ആളുകള്‍ ബഹളംവെച്ചാണ് ആനയെ അവിടെനിന്നും തുരത്തിയത്. അതിനു ശേഷമാണ് മൈക്കിളിനെ ആശുപത്രിയില്‍ എത്തിച്ചത്.

പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags:    
News Summary - Foreign national dies in wild elephant attack in Valparai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.