വിദേശവനിതയുടെ കൊലപാതകം; പ്രതികളെ കസ്​റ്റഡിയിൽ വിട്ടു

നെയ്യാറ്റിൻകര: കോവളം വാഴമുട്ടത്തെ കണ്ടൽക്കാടിനുള്ളിൽ വിദേശ വനിതയെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊന്ന കേസിൽ പ്രതികളായ പനത്തുറ സ്വദേശികളായ ഉമേഷിനെയും ഉദയനെയും കോടതി 13 ദിവസത്തേക്ക് പൊലീസ്​ കസ്​റ്റഡിയിൽ വിട്ടു.

17ന് വൈകീട്ട് അഞ്ച​ുവരെയാണ് കസ്​റ്റഡി. കൊല നടത്തിയത്​ ഉമേഷും ഉദയനുമാണെന്നും പീഡനം നടത്തിയതിന് തെളിവുകളുണ്ടെന്നും പൊലീസ്​ കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. വിദേശവനിതയുടെ ചെരിപ്പും അടിവസ്​ത്രവും ഇനിയും കണ്ടെത്താനുണ്ടെന്നും പ്രതികളുമായി സംഭവം നടന്ന കണ്ടൽക്കാട്ടിൽ തെളിവെടുപ്പ് നടത്തണമെന്നുമുള്ള പൊലീസി​​​െൻറ അപേക്ഷ നെയ്യാറ്റിൻകര ഫസ്​റ്റ്​ ക്ലാസ്​ മജിസ്​േട്രറ്റ് കോടതിയിലെ മജിസ്​േട്രറ്റ് ജോൺ വർഗീസ്​ പരിഗണിക്കുകയായിരുന്നു.

  പ്രതികളെ ഉച്ചക്ക്​ 12ഓടെയാണ് കോടതിയിൽ ഹാജരാക്കിയത്. കോടതി  തുടങ്ങുന്നതിനുമുമ്പ് തന്നെ ഫോർട്ട് അസിസ്​റ്റൻറ്​ കമീഷണർ ജെ.കെ. ദിനിലി​​െൻറ നേതൃത്വത്തിൽ പൊലീസ്​ സംഘം കോടതിയിൽ എത്തിയിരുന്നു. പ്രതികൾക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് മജിസ്​േട്രറ്റ് ചോദിച്ചപ്പോൾ പൊലീസ്​ മർദിച്ചതായി ഇരുവരും മൊഴി നൽകി.

മർദനത്തെ കുറിച്ച് പ്രതികൾ വിവരിച്ചത് മജിസ്​േട്രറ്റിന് കേൾക്കാൻ സാധിക്കാഞ്ഞതിനാൽ അടുത്തേക്ക് വിളിച്ച് കാര്യങ്ങൾ ചോദിച്ചു. അപ്പോൾ മർദനമേറ്റ കൈയിലെ അടയാളങ്ങൾ ഇരുവരും കാണിച്ചുകൊടുത്തു. തുടർന്ന്, പ്രതിഭാഗം അഭിഭാഷകനോട് മർദനം സംബന്ധിച്ച പരാതി രേഖാമൂലം നൽകാൻ ആവശ്യപ്പെട്ടു. പരാതി എഴുതുന്നതിനിടെ കോടതി മറ്റ് കേസുകൾ പരിഗണിച്ചുമില്ല. അകാരണമായി പൊലീസ്​ കസ്​റ്റഡിയിൽ ദിവസങ്ങളായി പ്രതികളെ സൂക്ഷിച്ചിരുന്നതായി അഭിഭാഷകൻ ഇസ്​മായിൽ വാദിച്ചു. 

Tags:    
News Summary - Foreign ladies murder- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.