പെരിന്തൽമണ്ണ: സെവൻസ് ഫുട്ബാൾ ടൂർണമെൻറ് കളിക്കിടെ മുൻ സംസ്ഥാന താരം കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് കൊട്ടേക്കാട് തെക്കോണി വീട്ടിൽ ധനരാജാണ് (40) മരിച്ചത്. പെരിന്തൽമണ്ണ ഖാദറലി സ്മാരക അഖിലേന്ത്യ സെവൻസ് ഫുട്ബാളിൽ എഫ്.സി പെരിന്തൽമണ്ണയും ശാസ്ത എഫ്.സി തൃശൂരും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. എഫ്.സി പെരിന്തൽമണ്ണക്ക് വേണ്ടിയാണ് ധനരാജ് ഇറങ്ങിയിരുന്നത്.
ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടു. റഫറിയോട് ഇക്കാര്യം പറയുകയും ഉടൻ കുഴഞ്ഞുവീഴുകയും ആയിരുന്നു. സ്റ്റേഡിയത്തിലുണ്ടായിരുന്ന ഡോക്ടറും മെഡിക്കൽ സംഘവും എത്തി ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
കളി തുടർന്നെങ്കിലും അര മണിക്കൂറിനകം മരിക്കുകയായിരുന്നു. മുൻ സന്തോഷ് ട്രോഫി താരമാണ്. മോഹൻ ബഗാൻ, മുഹമ്മദൻസ് തുടങ്ങിയ ക്ലബുകൾക്ക് കളിച്ചിട്ടുണ്ട്. ധനരാജിെൻറ മരണത്തെത്തുടർന്ന് തിങ്കളാഴ്ചയിലെ മത്സരം ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.