ഭക്ഷ്യസുരക്ഷാ ലൈസന്‍സ്നിര്‍ബന്ധമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടലുകളടക്കം ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷ ലൈസൻസ് നിർബന്ധമാക്കുന്നു. സ്ഥാപനങ്ങൾ മൂന്ന് മാസത്തിനകം ഭക്ഷ്യസുരക്ഷ ലൈസൻസ് ലഭ്യമാക്കിയിരിക്കണമെന്ന് മന്ത്രി വീണ ജോർജ് വ്യക്തമാക്കി. പരാതികള്‍ ഫോട്ടോ സഹിതം അപ് ലോഡ് ചെയ്യുന്നതിന് പൊതുജനങ്ങള്‍ക്ക് സൗകര്യമുണ്ടാകും.

എല്ലാ ഭക്ഷ്യസ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം. കാലോചിതമായി ഭക്ഷ്യസുരക്ഷാ കലണ്ടര്‍ പരിഷ്‌കരിക്കും. ഇതടക്കം വിഷയങ്ങളിലെ തുടർനടപടികൾ തീരുമാനിക്കുന്നതിന് മന്ത്രിയുടെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേർന്നു. പരിശോധനാ സമയത്ത് അത്യാവശ്യ ഘട്ടങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സുരക്ഷ തേടാം.

ഭക്ഷ്യസുരക്ഷാ പരിശോധന കുറച്ച് കഴിഞ്ഞ് നിര്‍ത്തുന്ന രീതി ഉണ്ടാകരുതെന്ന് മന്ത്രി നിർദേശിച്ചു. കൃത്യമായ മാനദണ്ഡമനുസരിച്ചായിരിക്കും അടപ്പിച്ച കടകള്‍ തുറക്കുന്നതിനുള്ള അനുമതി. സമയബന്ധിതമായി പരിശോധന ഫലങ്ങള്‍ ലഭിക്കാനും നടപടി സ്വീകരിക്കണം. ഓരോ മാസവും പരിശോധന സംബന്ധിച്ച് സംസ്ഥാനതലത്തില്‍ വിശകലനം ചെയ്യും. ചെക്ക് പോസ്റ്റുകള്‍ വഴി മായം കലര്‍ന്ന മീനിന്‍റെ വരവ് കുറഞ്ഞു. ശര്‍ക്കരയില്‍ മായം കണ്ടെത്തുന്നതിനുള്ള 'ഓപറേഷന്‍ ജാഗറി'ക്കും നല്ല പ്രതികരണം ലഭിച്ചു. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ഭക്ഷ്യസുരക്ഷ കമീഷണര്‍ വി.ആര്‍. വിനോദ് എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Food safety licenses will be made mandatory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.