ജി.വി. രാജ സ്പോർട്സ് സ്കൂളിൽ ഭക്ഷ്യവിഷബാധ; വിവരം മറച്ചുവെച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിൽ ഭക്ഷ്യവിഷബാധ. തിങ്കളാഴ്ച രാത്രിയാണ് 60 കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഡോക്ടറെ സ്കൂളിലെത്തിച്ച് വൈദ്യസഹായം നൽകി. എന്നാൽ, വിവരം രക്ഷിതാക്കളിൽ നിന്ന് അധികൃതർ മറച്ചുവെച്ചു. 

രോഗബാധിതരായ കുട്ടികളെ ആശുപത്രിയിൽ എത്തിക്കാതെ സ്കൂൾ അധികൃതർ സംഭവം മറച്ചുവെച്ചതായി പരാതി ഉയർന്നിട്ടുണ്ട്. വിവരം പുറത്തറിയാതിരിക്കാൻ കുട്ടികളെ പൂട്ടിയിട്ടു. രക്തം ഛർദിച്ച രണ്ടു കുട്ടികളെ വളരെ വൈകിയാണ് പേരൂർക്കട ആശുപത്രിയിലേക്ക് മാറ്റിയത്. 

കൂട്ടുകാർ ഇപ്പോഴും അവശരാണെന്നും വീട്ടിലോ ആശുപത്രിയിലോ കൊണ്ടു പോകണമെന്ന് കുട്ടികൾ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെയും ഈ സ്പോർട്സ് സ്കൂളിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിരുന്നു. 

Tags:    
News Summary - Food Poison in GV Raja Sports School -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.