Posted On
date_range Updated On
date_range ഫ്ലവേഴ്‌സ് ടിവി മാർക്കറ്റിങ് മേധാവി ആന്റോ പുത്തിരി നിര്യാതനായി
തൃശൂർ: ഫ്ലവേഴ്‌സ് ടിവി, ട്വന്റി ഫോർ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും മാർക്കറ്റിങ് മേധാവിയുമായ ആന്റോ പുത്ത ിരി (58) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ നാല് മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂർ വേലൂർ സ്വദേശിയാണ്.
‘ഈ നാട് ‘ ദിനപത്രത്തിലൂടെ ഔദ്യോഗിക ജീവിതം ആരംഭിച്ച ആന്‍റോ പുത്തിരി മാതൃഭൂമി ദിനപത്രത്തിന്‍റെയും ഏഷ്യാനെറ്റിന്‍റെയും മാർക്കറ്റിങ് വിഭാഗത്തിൽ പ്രവർത്തിച്ചു. മുപ്പത് വർഷത്തിലധികമായി പത്ര, ടെലിവിഷൻ മാർക്കറ്റിങ് രംഗത്ത് സജീവമായിരുന്നു.
ഇരുപത് വർഷത്തിലധികമായി ഏഷ്യാനെറ്റിന്‍റെ വൈസ് പ്രസിഡൻറായിരുന്നു. പിന്നീടാണ് ഫ്ലവേഴ്‌സിന്റെ മാർക്കറ്റിങ് വിഭാഗം മേധാവിയായി ചുമതലയേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.