വെളളപ്പൊക്കം; മുങ്ങിത്താണ് അപ്പർകുട്ടനാട്

തിരുവല്ല : വെള്ളത്തിൽ മുങ്ങിത്താഴ്ന്ന് അപ്പർ കുട്ടനാട്. മേഖലയിലെ പെരിങ്ങര, നിരണം, കടപ്ര, കുറ്റൂർ എന്നീ പഞ്ചായത്തുകളിലാണ് വെളളപ്പൊക്കം ഏറെ ദുരിതം വിതച്ചിരിക്കുന്നത്. പെരിങ്ങരയിലെ വേങ്ങൽ മുണ്ടപ്പള്ളി, പെരുംതുരുത്തി, മേപ്രാൽ, ചാത്തങ്കരി, കാരയ്ക്കൽ എന്നീ പ്രദേശങ്ങൾ ഏതാണ്ട് പൂർണമായും വെള്ളത്താൽ ചുറ്റപ്പെട്ടു കഴിഞ്ഞു.

200ലധികം വീടുകളിൽ വെള്ളം കയറി. വെള്ളം കയറിയ വീടുകളിൽ നിന്നും ആളുകൾ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നീങ്ങിത്തുടങ്ങിയിട്ടുണ്ട്. കുറ്റൂരിലെ വെൺപാല ഭാഗത്തും തിരുമൂലപുരത്തെ മംഗലശേരി, ആറ്റു മാലി, പുളിക്കത്തറ എന്നി പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. നിരണം തോട്ടടി , വട്ടടി ഭാഗത്താണ് വെള്ളം ഏറെ ഉയർന്നിരിക്കുന്നത്. അപ്പർ കുട്ടനാടൻ മേഖലയിലെ ഗ്രാമീണ റോഡുകൾ ഏതാണ്ട് പൂർണമായും വെള്ളം കയറിയ നിലയിലാണ്.

Tags:    
News Summary - flood; Upper Kuttanad is submerged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.