തിരുവനന്തപുരം: പ്രളയത്തിൽ വീട്ടുപകരണം നഷ്ടപ്പെട്ടവർക്ക് നൽകുമെന്ന് പ്രഖ്യാപിച്ച ലക്ഷം രൂപ വായ്പ വൈകുമെന്ന് ആശങ്ക. പലിശ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്. ഒമ്പത് ശതമാനം പലിശക്ക് ബാങ്കുകൾ നൽകുമെന്നും പലിശ സർക്കാർ നൽകുമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാൽ, ഒമ്പത് ശതമാനം പലിശക്ക് വായ്പ നൽകുന്നതിൽ ബാങ്കുകൾക്ക് ഡയറക്ടർ ബോർഡിെൻറ പ്രത്യേക അനുമതി വേണ്ടി വരും.
കുടുംബശ്രീ അയൽകൂട്ടങ്ങൾക്ക് വായ്പ നൽകുന്നത് 10-12 ശതമാനം പലിശക്കാണ്. ബാങ്കുകളുടെ തലപ്പത്ത് നിന്ന് അനുമതി വേണ്ടതിനാൽ വായ്പക്ക് കാലതാമസം വന്നേക്കും. കാലതാമസം ഒഴിവാക്കാൻ ബാങ്ക് മേധാവികൾക്ക് നേരിട്ട് കുടുംബശ്രീ കത്തയക്കണമെന്ന ആവശ്യമുണ്ട്. കുടുംബശ്രീ അംഗങ്ങൾക്കും അംഗങ്ങളല്ലാത്തവർക്കും വായ്പ ലഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. കുടുംബശ്രീയിൽ അംഗമല്ലാത്തവർക്ക് ഒമ്പത് ശതമാനം നിരക്കിൽ വായ്പ നൽകുന്നതിലെ പ്രശ്നം ബാങ്കുകൾ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.