Posted On
date_range Updated On
date_range പ്രളയദുരിതാശ്വാസത്തിന് പോയവർ അപകടത്തിൽപെട്ടു: മൂന്നുപേർക്ക് പരിക്ക്
മണ്ണഞ്ചേരി: പ്രളയമേഖലയിൽ സഹായമെത്തിച്ച് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച മിനിലോറി ടാങ്കറിലിടിച്ച് മൂന്നുപേ ർക്ക് പരിക്കേറ്റു. തിരുവനന്തപുരം തിരുമല ആർ.ആർ നിവാസിൽ രാജീവ് (33), വേട്ടമുക്ക് അഖിൽ നിവാസിൽ അഖിൽ (25), വട്ടിയൂർക്കാവ് ശരത് (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ ആറോടെ ദേശീയപാതയിൽ വളവനാട് ഭാഗത്തായിരുന്നു അപകടം. തിരുവനന്തപുരത്തെ നാടകപ്രവർത്തകരും സുഹൃത്തുക്കളും ഉൾപ്പെട്ട ‘നാടക്’ സൗഹൃദ സംഘമാണ് അപകടത്തിൽപെട്ടത്. മലപ്പുറം ഭാഗത്തേക്ക് മൂന്നുദിവസം മുമ്പ് അവശ്യ സാധനങ്ങളുമായി ഇവരുൾപ്പെടെ 13 അംഗ സംഘമാണ് യാത്ര പോയിരുന്നത്. അപകടത്തിൽ മിനിലോറി തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.