Posted On
date_range Updated On
date_range കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്‍റാക്കണമെന്ന് കെ.എസ്.യുവിന്‍റെ പേരിൽ ഫ്ലക്സ്; പങ്കില്ലെന്ന് നേതൃത്വം
തിരുവനന്തപുരം: കെ. സുധാകരൻ എം.പിയെ കെ.പി.സി.സി പ്രസിഡന്‍റാക്കണമെന്ന് കെ.എസ്.യുവിന്‍റെ പേരിൽ ഫ്ലക്സ്. കെ.സുധാകരെന വിളിക്കു കോൺഗ്രസിനെ രക്ഷിക്കൂ എന്ന വാചകത്തോടെയാണ് ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. തിരുവനന്തപുരം കെ.പി.സി.സി ഓഫീസിന് മുന്നിലും എം.എൽ.എ ഹോസ്റ്റലിന് മുന്നിലുമാണ് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.
അതേസമയം, ഫ്ലക്സ് സ്ഥാപിച്ചതുമായി ബന്ധമില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത് പറഞ്ഞു. അഭിപ്രായങ്ങൾ പാർട്ടി വേദിയിൽ പറയുമെന്നും അഭിജിത് പ്രതികരിച്ചു. കൊല്ലം ഡി.സി.സി പ്രസിഡന്‍റ് ബിന്ദുകൃഷ്ണക്കെതിരെയും ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരുന്നു.
ബിന്ദുകൃഷ്ണ ബി.ജെ.പി ഏജൻറാണെന്നായിരുന്നു പ്രധാന ആരോപണം. പണം വാങ്ങിയാണ് തദ്ദേശസ്വയംഭരണ സീറ്റുകൾ നൽകിയതെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.