Posted On
date_range Updated On
date_range മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസിടിച്ച് അഞ്ചു പേർക്ക് പരിക്ക്
മണിമല: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസ് ഇടിച്ച് കാർ യാത്രക്കാരായ അഞ്ചുപേർക്ക് പരിക്ക്. കറിക്കാട്ടൂർ കരിമ്പനക്കുളത്ത് നെടുംകുന്നം പാഴൂർ വീട്ടിൽ തോമസ് മാത്യു (52), ഭാര്യ മിനി (51), മിനിയുടെ സഹോദരി റാണിമോൾ (34), മക്കളായ ഇവാൻ (ആറ്), ജുവൽ മരിയ (അഞ്ച്) എന്നിവർക്കാണ് പരിക്കേറ്റത്. മാത്യുവും കുടുംബവും സഞ്ചരിച്ച കാറിൽ ആംബുലൻസ് ഇടിക്കുകയായിരുന്നു.
മണിമല കറിക്കാട്ടൂർ കരിമ്പനക്കുളത്ത് ഞായറാഴ്ച വൈകീട്ട് 5.45നായിരുന്നു അപകടം. എറണാകുളത്തെ പൊതുപരിപാടിക്കുശേഷം മണിമല വഴി തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം.
ബന്ധുവീട്ടിൽ സന്ദർശനത്തിനെത്തിയ ശേഷം മടങ്ങുകയായിരുന്നു മാത്യുവും കുടുംബവും. സാരമായ പരിക്കേറ്റ ഇവരെ കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.