നിധി കുഴിച്ചെടുക്കാൻ കിണറ്റിലിറങ്ങി; കുമ്പളയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം അഞ്ചുപേർ പിടിയിൽ

കാസർകോട്: കുമ്പള ആരിക്കാടി കോട്ടയിൽ നിധികുഴിച്ചെടുക്കാൻ എത്തിയ അഞ്ചംഗ സംഘം പിടിയിൽ. മെഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് അടക്കമുള്ളവരെയാണ് കുമ്പള പൊലീസ് പിടികൂടിയത്.

തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. പുരാവസ്തു വകുപ്പിന്റെ അധീനതയിലുള്ള കോട്ടയിലെ വെള്ളമില്ലാത്ത കിണറിൽ നിധിയുണ്ടെന്ന് പറഞ്ഞാണ് ഇവർ കുഴിക്കാൻ തുടങ്ങിയത്.

ശ്രദ്ധയിൽപെട്ട സമീപവാസികളാണ് ഇവരെ തടഞ്ഞുവെച്ച് പൊലീസിനെ വിവരം അറിയിച്ചത്. രണ്ടുപേർ കിണറിൽ ഇറങ്ങിയും ബാക്കിയുള്ളവർ പുറത്തുമായിരുന്നു. പൊലീസെത്തി അഞ്ചുപേരെയും കസ്റ്റഡിയിലെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് നിധിയുണ്ടെന്ന് പറഞ്ഞ് കൊണ്ടുവന്നതെന്ന് കൂടെ പിടിയിലായവർ പൊലീസിനോട് പറഞ്ഞു. 

Tags:    
News Summary - Five people, including the panchayat vice president, arrested for digging up treasure in Kumbala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.