Posted On
date_range Updated On
date_range 24 മണിക്കൂറിനിടെ മരിച്ചത് അഞ്ച് അമർനാഥ് തീർത്ഥാടകർ
ശ്രീനഗർ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അഞ്ച് അമർനാഥ് തീർത്ഥാടകർ മരിച്ചു. മൂന്നു പേർ പഹൽഗാം ബേസ് ക്യാമ്പിൽ നിന്നും, രണ്ടു പേർ ബൽതാലിൽനിന്നും അമർനാഥ് ഗുഹാക്ഷേത്രത്തിലേക്കു പുറപ്പെട്ടതായിരുന്നു.
ഹൃദയാഘാതമാണ് മരണ കാരണം. മരിച്ചവരിൽ രണ്ടു പേർ ഉത്തർ പ്രദേശ് സ്വദേശികളാണ്. ഇതോടെ അമർനാഥ് യാത്രയിൽ ഈ വർഷം മരിച്ചവരുടെ എണ്ണം 19 ആയെന്ന് അധികൃതർ അറിയിച്ചു.
ഗിരിശൃംഗങ്ങളിലേക്കു കയറുമ്പോൾ വായുവിന്റെ സാന്ദ്രത വർധിക്കുന്നതും ഓക്സിജന്റെ അളവ് കുറയുന്നതുമാണ് ഹൃദയാഘാത സാധ്യതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചൊവ്വാഴ്‌ച വരെ 1,37,353 തീർഥാടകർ ഗുഹാക്ഷേത്രം സന്ദർശിച്ചതായാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.