കൊല്ലത്ത്​ വള്ളത്തിൽ ബോട്ടിടിച്ച്​ മത്സ്യത്തൊഴിലാളി മരിച്ചു

കൊല്ലം: തങ്കശ്ശേരിയിൽ വള്ളത്തിൽ മത്സ്യബന്ധന ബോട്ടിടിച്ച്​ മത്സ്യത്തൊഴിലാളി മരിച്ചു. പള്ളിത്തോട്ടം സ്വ ദേശിയായ ബൈജു എന്ന മത്സ്യത്തൊഴിലാളിയാണ്​ മരിച്ചത്​. ഇദ്ദേഹത്തിൻെറ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്​​. ഒപ്പമുണ്ടായിരുന്ന​ ഫെഡറിക്, ഡാനിയൽ എന്നിവർക്ക്​ പരിക്കേറ്റു. എന്നാൽ പരിക്ക്​ ഗുരുതരമല്ല.

തങ്കശ്ശേരിയിൽ നിന്ന്​ പുറപ്പെട്ട വള്ളവും നീണ്ടകരയിൽ നിന്ന്​ പുറപ്പെട്ട ബോട്ടും കൂട്ടിയിടിച്ചാണ്​ അപകടമുണ്ടായത്​. പുലർച്ചെ വെളിച്ചക്കുറവായതിനാൽ​ വള്ളം ശ്രദ്ധയിൽ പെടാത്തതാണ്​ അപകടത്തിനിടയാക്കിയതെന്നാണ്​ ബോട്ടിലുള്ളവർ പറയുന്നത്​. ബോട്ട്​ വള്ളത്തിലിടിച്ച്​ വള്ളം മറിയുകയും അതിലുണ്ടായിരുന്ന മൂന്ന്​ പേർ കടലിലേക്ക്​ വീഴുകയുമായിരുന്നു.

ബോട്ട്​ പൊലീസ്​ കസ്​റ്റഡിയിലെടുത്തു​. ബോട്ടിലുള്ളവരെ ​ചോദ്യം ചെയ്​ത്​ വരികയാണ്​. മറൈൻ എൻഫോഴ്​സ്​മ​െൻറ്​ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്​. ബോട്ട്​ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്ന്​ ആക്ഷേപമുണ്ട്​.

Tags:    
News Summary - fisherman drowned and died kollam in boat accident -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.