Posted On
date_range Updated On
date_range ചീനവലയിലെ കരിങ്കല്ല് പൊട്ടിവീണ് മത്സ്യത്തൊഴിലാളി മരിച്ചു
കൊടുങ്ങല്ലൂർ: അഴീക്കോട് മുനക്കൽ ബീച്ചിൽ ചീനവലയിൽ ബന്ധിച്ച കരിങ്കല്ല് പൊട്ടിവീണ് മത്സ്യത്തൊഴിലാളി മരിച്ചു. അഴീക്കോട് കുട്ടത്തും വീട്ടിൽ കരുണാകരന്റെ മകൻ സുധി (48) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.30 മണിയോടെയാണ് സംഭവം.
മീൻപിടിക്കാൻ ചീനവല ഉയർത്തുന്നതിനിടയിൽ ബന്ധിച്ച കയർ പൊട്ടി ഭാരമേറിയ കല്ല് താഴേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.