നൗഷാദിന്‍െറ മരിക്കാത്ത ഓര്‍മകള്‍ക്ക് ഒരു വയസ്സ്

കോഴിക്കോട്: 2015 നവംബര്‍ 26. അന്നായിരുന്നു  ഊരുംപേരുമറിയാത്ത രണ്ടുപേരുടെ ജീവനുവേണ്ടി നൗഷാദ് എന്ന ഓട്ടോക്കാരന്‍ കോഴിക്കോട്ടെ മാന്‍ഹോളിന്‍െറ ഇരുളടഞ്ഞ ഗര്‍ത്തങ്ങളിലിറങ്ങി മരണത്തെ പുല്‍കിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ മറന്നുപോയി അനശ്വരനായി മാറിയ ആ മനുഷ്യസ്നേഹിയുടെ ഒരിക്കലും മരിക്കാത്ത സ്മരണകള്‍ക്ക് ശനിയാഴ്ച ഒരു വയസ്സാവുമ്പോഴും ഭാര്യക്ക് ജോലി നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം എങ്ങുമത്തെിയില്ല.

കണ്ടംകുളം ക്രോസ് റോഡില്‍ മാന്‍ഹോള്‍ വൃത്തിയാക്കുകയായിരുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ ശ്വാസംമുട്ടി പിടയുന്നതുകണ്ട് രക്ഷിക്കാനിറങ്ങിയപ്പോഴാണ് മാളിക്കടവ് മേപ്പക്കുടി നൗഷാദ് (33) മരണത്തിന്‍െറ മാന്‍ഹോളിലാണ്ടുപോയത്. പിറ്റേന്നുതന്നെ നൗഷാദിന്‍െറ വീട്ടിലത്തെിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നൗഷാദിന്‍െറ ഭാര്യ സഫ്രീനക്ക് ജോലി നല്‍കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. നഷ്ടപരിഹാരമായി ഭാര്യക്കും മാതാവ് അസ്മാബിക്കും അഞ്ചുലക്ഷം രൂപ വീതവും പ്രഖ്യാപിച്ചു. തുക നല്‍കിയെങ്കിലും ജോലിയുടെ കാര്യം ഇതുവരെ ഒന്നുമായിട്ടില്ല.

പുതിയ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി എ.കെ. ശശീന്ദ്രന്‍, എം.കെ. രാഘവന്‍ എം.പി, എം.എല്‍.എമാരായ എ.പ്രദീപ്കുമാര്‍, ഡോ. എം.കെ. മുനീര്‍ എന്നിവരോടെല്ലാം പലതവണയായി ജോലിക്കാര്യം ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയില്ളെന്നാണ് വീട്ടുകാരുടെ പരാതി.

നൗഷാദ് വിടപറഞ്ഞ് വര്‍ഷമൊന്ന് പിന്നിടുമ്പോഴും പ്രിയതമന്‍െറ ഓര്‍മയില്‍ ഉള്ളംപിടഞ്ഞ് ജീവിക്കുകയാണ് സഫ്രീന.  മാളിക്കടവില്‍ നൗഷാദിന്‍െറ സഹോദരിയോടൊപ്പം താമസിക്കുന്ന ഭര്‍തൃമാതാവ് അസ്മാബിയെ കാണാന്‍ ഇടക്കിടെ പോവാറുണ്ട്. ഉമ്മയും മകന്‍െറ ഓര്‍മകളെ താലോലിച്ച് കഴിയുകയാണ്. സഹോദരിയുടെ സ്വര്‍ണം പണയംവെച്ചും മറ്റും വാങ്ങിയ മകന്‍െറ ഓട്ടോറിക്ഷ ചിരകാലസുഹൃത്ത് സജീറിന് ഓട്ടത്തിന് കൈമാറിയിരിക്കുകയാണ് അസ്മാബി.

Tags:    
News Summary - first death anniversary of auto driver noushad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.