റാന്നിഅങ്ങാടി ഉപാസന കടവിൽ ഒറ്റപ്പെട്ടു പോയ കുടുംബത്തെ ഫയർഫോഴ്സ് ജീവനക്കാർ രക്ഷപ്പെടുത്തി കൊണ്ടുവരുന്നു
റാന്നി: പമ്പാനദിയിലെ അങ്ങാടി ഉപാസന കടവിൽ ഒറ്റപ്പെട്ടു പോയ കുടുംബത്തെ ഫയർഫോഴ്സ് സേന രക്ഷപ്പെടുത്തി ക്യാമ്പിൽ എത്തിച്ചു. അങ്ങാടി ഉപാസന കടവിൽ ആറ്റു തീരത്ത് മണിമലേത്ത് കെട്ടിടത്തിൽ താമസിച്ചിരുന്ന ഏഴുംനാലും വയസുള്ള രണ്ടു കുട്ടികളോടൊപ്പം ഉണ്ടായിരുന്ന മുത്തച്ഛനും മുത്തശ്ശി ഉൾപ്പെടെയുള്ള നാലംഗ സംഘത്തെ റാന്നി ഫയർഫോഴ്സ് എത്തിയാണ് ഡിങ്കിയിൽ രക്ഷപ്പെടുത്തിയത്.
അങ്ങാടി പഞ്ചായത്തിൽ താൽക്കാലികമായി പ്രവർത്തിക്കുന്ന പി.ജെ .റ്റിക്യാമ്പിൽ തിങ്കളാഴ്ച പുലർച്ച ഒന്നരയോടെ എത്തിച്ചു. റാന്നിയിൽ ഉച്ചയ്ക്കുശേഷം പമ്പ നദിയിൽ ഉണ്ടായ ജലപ്രവാഹത്തിൽ വീട്ടിൽ ഒറ്റപ്പെട്ടു പോവുകയായിരുന്നു. രാത്രി 11 മണിയോടുകൂടി ഈ വിവരം അറിഞ്ഞ അങ്ങാടി വില്ലേജ് ഓഫീസർ സജി കെ ഫിലിപ്പ് ,റാന്നി ജനമൈത്രി സമിതി കോർഡിനേറ്റർ ശ്രീനി ശാസ്താംകോവിൽ ,അങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു റെജി വളയനാട്ട്, റാന്നി എസ്.ഐ. ഗീവർഗീസ് എന്നിവരുടെ ശ്രമഫലമായി ക്യാമ്പിൽ എത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.