കൊച്ചി: എറണാകുളം ബ്രോഡ്വേയിലെ ക്ലോത്ത് ബസാറിൽ വൻ തീപിടിത്തം. തയ്യലുപകരണങ്ങളും മറ്റും വിൽക്കുന്ന കെ.സി. പപ്പ ു ആൻഡ് സൺസ് എന്ന സ്ഥാപനത്തിെൻറ രണ്ടാം നിലയിലുണ്ടായ അഗ്നിബാധ വളരെ വേഗത്തിൽ സമീപത്തെ രണ്ട് കടകളിലേക്കുകൂടി വ ്യാപിക്കുകയായിരുന്നു. ഫയർഫോഴ്സിെൻറയും പൊലീസിെൻറയും നാട്ടുകാരുടെയും സമയോചിത ഇടപെടൽ വലിയ ദുരന്തമൊഴിവാക്കി. കനത്ത നാശനഷ്ടം ഉണ്ടായെങ്കിലും ആളപായമോ പരിേക്കാ ഇല്ല. കൃത്യമായ നഷ്ടം കണക്കാക്കിയിട്ടില്ല. രണ്ടുകോടിയുടെ ന ഷ്ടമുണ്ടായെന്നാണ് കെട്ടിട ഉടമകളുടെ വിലയിരുത്തൽ.
രാവിലെ ജീവനക്കാരെത്തി സ്ഥാപനം തുറന്നശേഷം 9.50ഓടെയാണ് ത ീപിടിത്തമുണ്ടായത്. ഷോർട് സർക്യൂട്ടാണ് കാരണമെന്നാണ് അഗ്നിശമന സേനയുടെ പ്രാഥമികനിഗമനം. രാവിലെ കട തുറന്നശേഷം മ െയിൻ സ്വിച്ച് ഓണാക്കി അൽപസമയം കഴിഞ്ഞതോടെയാണ് തീ പടർന്നുപിടിച്ചതെന്നാണ് കെട്ടിട ഉടമകളുടെ മൊഴി. 25ഓളം യൂനിറ്റ് അഗ്നിശമനസേന ഉദ്യോഗസ്ഥർ, ഇന്ത്യൻ നേവി, കൊച്ചിൻ റിഫൈനറി എന്നിവിടങ്ങളിൽനിന്ന് എത്തിയ ഫയർ ആൻഡ് റെസ്ക്യൂ സംഘങ്ങ ൾ എന്നിവർ രണ്ടര മണിക്കൂറോളം തീവ്രശ്രമം നടത്തിയതോടെയാണ് തീ നിയന്ത്രണവിധേയമായത്.
ഫയർഫോഴ്സ് വാഹനങ്ങൾ ബ്രോഡ് വേയുടെ ഉള്ളിലെ ചെറിയ വഴികളിലൂടെ കടന്ന് ക്ലോത്ത് ബസാറിലെ റോഡിലെത്താൻ സമയമെടുത്തു. വഴിയരികിലെ അനധികൃത പാർക്കിങ്ങുകൾ ഫയർഫോഴ്സ് വാഹനങ്ങളുടെ പ്രവേശനം ദുസ്സഹമാക്കി. ഈ നേരംകൊണ്ട് സമീപത്തെ രണ്ട് കടകളുടെ മേൽക്കൂരയിലെ ഷീറ്റുകളും ഓടുകളും കത്തിനശിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ജില്ല കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ലയും സിറ്റി പൊലീസ് കമീഷണർ എസ്. സുരേന്ദ്രനും അറിയിച്ചു.
ഭീതിയിലായി ജനം; സ്തംഭിച്ച് നഗരം
കൊച്ചി: കെട്ടിടത്തിൽ തീപിടിച്ചത് അറിഞ്ഞതോടെ ഭീതിയുടെ നിമിഷങ്ങളായിരുന്നു എറണാകുളം മാർക്കറ്റിലും പരിസരത്തും. സമീപത്തെ കെട്ടിടങ്ങളിലെ ആളുകൾ വേഗത്തിൽ പുറത്തിറങ്ങി. സ്ത്രീകളെയും കുട്ടികളെയും രക്ഷപ്പെടുത്താനുള്ള വഴിയായിരുന്നു അവർ ആദ്യം തേടിയത്.
ശക്തമായ പുക കോൺവൻറ് ജങ്ഷൻ, മേനക തുടങ്ങിയ സ്ഥലങ്ങൾ വരെ വ്യാപിച്ചു. ഫയർ ഫോഴ്സ് എത്തിയശേഷം മാർക്കറ്റ് റോഡിലും ക്ലോത്ത് ബസാർ റോഡിലും നിലയുറപ്പിച്ച് തീയണക്കാൻ ശ്രമം ആരംഭിച്ചു. നിയന്ത്രണവിധേയമാകാെത തീ കത്തുന്നത് തുടർന്നതോടെ ആളുകൾ കൂടുതൽ ഭയപ്പെട്ടു. തീ വീണ്ടും പടർന്ന് പിടിക്കാനുള്ള സാധ്യത മനസ്സിലാക്കി സമീപത്തെ കടകളിൽനിന്ന് സാധനങ്ങൾ എടുത്തുമാറ്റാനും തുടങ്ങി. സ്ത്രീകളടക്കമുള്ള ജീവനക്കാർ ഇതിനുള്ള ജോലികളിൽ മുഴുകി. വിവിധ പ്രദേശങ്ങളിൽനിന്ന് ആളുകൾ എത്തിത്തുടങ്ങിയതോടെ പ്രദേശം ജനനിബിഡമായി. ആളുകളെ മാറ്റാൻ പൊലീസ് പണിപ്പെട്ടു. ഇതിനിടെ, ഗ്യാസ് സിലിണ്ടറിലേക്ക് തീ പടർന്നെന്ന സംശയം ഉയർന്നതോടെ പൊലീസ് വേഗത്തിൽ ആളുകളെ ഒഴിപ്പിച്ചു.
ബ്രോഡ്വേയിലും മാർക്കറ്റ് റോഡിലും ജനം നിറയുകയും പൊലീസ്, ഫയർഫോഴ്സ് വാഹനങ്ങൾ നിരവധി എത്തുകയും ചെയ്തതോടെ മേനകയിലെ പ്രധാന റോഡിൽ ഗതാഗതം സ്തംഭിച്ചു. അഗ്നിരക്ഷസേന വാഹനങ്ങൾ ബ്രോഡ്േവയിേലക്ക് തിരിഞ്ഞ് കയറാൻ പണിപ്പെട്ടപ്പോൾ റോഡിൽ വാഹനങ്ങൾ നിർത്തിയിടേണ്ടിവരുകയായിരുന്നു.
തീയണഞ്ഞു; അണയാതെ ആശങ്ക
കൊച്ചി: നഗരത്തിലെ ഏറ്റവും സുപ്രധാനവും തിരക്കേറിയതുമായ പ്രദേശമാണ് മാർക്കറ്റ് റോഡ്. മേനക ജങ്ഷൻ, ബ്രോഡ്വേ തുടങ്ങിയ സ്ഥലങ്ങളും ഇതിന് സമീപത്തുതന്നെ. പലതവണ മേഖലയിലെ സുരക്ഷയെക്കുറിച്ച് ചർച്ചകളുയർന്നിട്ടുണ്ടെങ്കിലും പരിഹാരമുണ്ടായില്ല.
മാർക്കറ്റ് റോഡിലെ സുരക്ഷ പ്രശ്നങ്ങളെക്കുറിച്ച് ഫയർ ഫോഴ്സ് കൊച്ചി കോർപറേഷനും സംസ്ഥാന സർക്കാറിനും റിപ്പോർട്ട് നൽകിയതാണ്. എന്നാൽ, അതിലൊന്നും തീരുമാനമുണ്ടായിട്ടില്ല. ക്ലോത്ത് ബസാറിലെ തീപിടിത്തത്തിെൻറ പശ്ചാത്തലത്തിൽ നൽകുന്ന റിപ്പോർട്ടിൽ വീണ്ടും ഇക്കാര്യങ്ങൾ ആവർത്തിക്കുമെന്ന് ഫയർ ഫോഴ്സ് അധികൃതർ അറിയിച്ചു.
മാര്‍ക്കറ്റിനോട് ചേര്‍ന്ന് കിടക്കുന്നതുകൊണ്ടുതന്നെ ഇവിടത്തെ ഇടുങ്ങിയ വഴികളിലൂടെ ദിവസവും ആയിരക്കണക്കിന് ആളുകളാണ് വന്നുപോകുന്നത്. ചെറുകിട കച്ചവടസ്ഥാപനങ്ങൾ മുതല്‍ വന്‍കിട മൊത്തവില്‍പനകേന്ദ്രങ്ങള്‍ വരെ ഇവിടെയുണ്ട്. എന്നാല്‍, ആവശ്യത്തിന് പാര്‍ക്കിങ് സൗകര്യം ഇല്ലാത്തതിനാല്‍ വഴിയോരങ്ങളിൽ രാവിലെ മുതൽ വാഹനങ്ങൾ നിറയും.
തിങ്കളാഴ്ച തീപിടിത്തത്തെത്തുടർന്ന് അഗ്നിരക്ഷ ഉദ്യോഗസ്ഥർ അനുഭവിച്ച പ്രധാന ബുദ്ധിമുട്ടും അനധികൃത പാർക്കിങ്ങാണ്. ഫയർഫോഴ്സ് വാഹനങ്ങൾ തിരിഞ്ഞുകയറാൻപോലും പറ്റാത്ത സാഹചര്യമായിരുന്നു. ഓട്ടോ തെഴിലാളികളും മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളികളും, മറ്റുകടകളിലെ ജോലിക്കാരും സമയോജിതമായി ഇടപെട്ടതുകൊണ്ടാണ് മറ്റുകെട്ടിടങ്ങളിലേക്ക് തീ പടരുന്നതിന് മുമ്പ്് ഫയര്‍ യൂനിറ്റുകള്‍ക്ക് കെട്ടിടത്തിന് മുന്നിൽ എത്താനായത്.
വഴിയുടെ ഇരുവശത്തും പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ ഇവര്‍ വേഗത്തില്‍ മാറ്റി. ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിങ്ങാണ് കെട്ടിടത്തിന് മുന്നിലേക്ക് എത്താനുണ്ടായ പ്രധാന തടസ്സമെന്ന് ഗാന്ധിനഗര്‍ ഫയര്‍ ഓഫിസര്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ക്ലോത്ത് ബസാര്‍ റോഡും മാര്‍ക്കറ്റ് റോഡും ഒന്നിക്കുന്ന നാലുംകൂടിയ ജങ്ഷനാെണങ്കിലും ഇവിടെ ഫയര്‍ യൂനിറ്റുകള്‍ക്ക് തിരിക്കാന്‍പോലും സൗകര്യമില്ലായിരുന്നു. ഇതുമൂലം വെള്ളം തീര്‍ന്ന ഫയര്‍യൂനിറ്റുകള്‍ക്ക് തിരികെ പോകാന്‍ കഴിഞ്ഞില്ല. ക്ലോത്ത് ബസാര്‍ റോഡിലും മാര്‍ക്കറ്റ് റോഡിലും ഇടുങ്ങിയ വഴിയില്‍ ഇവർ കാത്തുകിടക്കേണ്ടി വന്നു. അത്യാധുനിക സൗകര്യമുള്ള ഫയര്‍ യൂനിറ്റുകൾ പലതും ഇതുകാരണം പുറത്ത് വന്ന് വെറുതെ കിടക്കേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.