Posted On
date_range Updated On
date_range പത്തനംതിട്ട പി.എസ്.സി ഒാഫീസിൽ തീപിടിത്തം
പത്തനംതിട്ട: അബാൻ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ജില്ലാ പി.എസ്.സി ഒാഫീസിൽ തീപിടിത്തം. രാവിലെ 9.30 നാണ് സംഭവം. ഒാഫീസിെൻറ മൂന്നാം നിലയാണ് തീ പിടിത്തമുണ്ടായത്. രാവിലെ സെക്യൂരിറ്റി ജീവനക്കാരൻ എത്തി എ.സി പ്രവർത്തിപ്പിച്ച് അൽപം കഴിഞ്ഞ ശേഷം അതിൽ നിന്നും പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു.
ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. എ.സി കത്തി നശിച്ചു. പി.എസ്.സി ഒാഫീസറുടെ മുറിയോട് ചേർന്ന ക്യാബിനിലായിരുന്നു എ.സി സ്ഥാപിച്ചിരുന്നത്. മുറിയിലെ കമ്പ്യൂട്ടറുകൾ കത്തി നശിച്ചു . മുറിയാെക കറുത്ത പുകകൊണ്ട് നിറഞ്ഞിട്ടുണ്ട്. മുറിയിലെ വയറിംഗും ഫർണ്ണിച്ചറുകളും ഗള്ാസ് ജനാലയും തകർന്നു. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. പരിഭ്രാന്തരായ ജീവനക്കാർ ഉടൻ തന്നെ ഫയലുകൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.