Posted On
date_range Updated On
date_range പാരിസിൽ മലയാളികൾ താമസിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം; എംബസിയുടെ സഹായം തേടി വിദ്യാർഥികൾ
പാരിസ്: ഫ്രാൻസിലെ പാരിസിൽ മലയാളി വിദ്യാർഥികളടക്കം താമസിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം. ഒരു വിദ്യാർഥിക്ക് ചെറിയ പരിക്കേറ്റു.
ധരിച്ച വസ്ത്രങ്ങളും മൊബൈലും യാത്ര കാർഡും മാത്രമാണ് കൈയിലുള്ളത്. പാസ്പോർട്ട്, തിരിച്ചറിയൽ കാർഡുകൾ അടക്കം രേഖകൾ നഷ്ടപ്പെട്ടതായി വിദ്യാർഥികൾ പറയുന്നു. ഇതോടെ ഇവർ എംബസിയുടെ സഹായം തേടിയിട്ടുണ്ട്. എംബസി ഒരുക്കിയ താമസസ്ഥലത്താണ് ഇപ്പോൾ ഇവർ കഴിയുന്നത്.
കൊളംബസിലെ കെട്ടിടത്തിന് കഴിഞ്ഞ ദിവസം വൈകീട്ടാണ് തീപിടിച്ചത്. എട്ടു മലയാളികൾ ഉൾപ്പെടെ 27 ഇന്ത്യൻ വംശജരാണ് ഇവിടെയുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.