കോഴിക്കോട് കല്ലായി റോഡിലെ ജയലഷ്മി സിൽക്ക്സിലുണ്ടായ തീപിടിത്തം(ഫോട്ടോ:പി.അഭിജിത്)

കോഴിക്കോട് നഗരത്തിൽ വൻ തീപിടിത്തം

കോഴിക്കോട്: നഗരത്തിൽ വൻ തീപിടിത്തം. കല്ലായി റോഡിൽ സ്ഥിതി ചെയ്യുന്ന ജയലക്ഷ്മി സിൽക്ക്സിന്റെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീയണക്കാനുള്ള ശ്രമം ഫയർഫോഴ്സ് തുടരുകയാണ്. 17ഓളം ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്.

രാവിലെ ആ​റു മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഷോറൂമിന് മുന്നിലുണ്ടായിരുന്ന കാറും തീപിടിത്തത്തിൽ കത്തിനശിച്ചിട്ടുണ്ട്. കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുക​ൾ ഇപ്പോഴും സംഭവസ്ഥലത്തേക്ക് എത്തുന്നുണ്ട്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സിന് തീയണക്കാനായത്.

Tags:    
News Summary - Fire in calicut jayalakshmi showroom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.