'രക്ഷകൻ' ബാബുരാജിന് ഫ‍യർഫോഴ്സിന്‍റെ ആദരം

വടകര: കേരള ബാങ്കിന്‍റെ വടകര ശാഖയുടെ ഒന്നാംനിലയിൽ നിന്ന് തലകറങ്ങി താഴേക്ക് മറിഞ്ഞയാളെ സാഹസികമായി രക്ഷപ്പെടുത്തിയ തയ്യിൽമീത്തൽ ബാബുരാജിനെ ഫയർഫോഴ്സ് ആദരിച്ചു. ബാബുരാജിന്‍റെ സമയോചിത ഇടപെടൽ ഒരു ജീവനാണ് രക്ഷിച്ചതെന്നും ഇത്തരം പ്രവർത്തനം ഏവർക്കും പ്രചോദനമാണെന്നും ഉപഹാരം നൽകിക്കൊണ്ട് സ്റ്റേഷൻ ഓഫിസർ വി.പി. ജഗദീഷ് നായർ പറഞ്ഞു.

റിക്രിയേഷന്‍ ക്ലബ് സെക്രട്ടറി വി.ടി.കെ. നൗഷാദ്, അസി. സ്റ്റേഷന്‍ ഓഫിസര്‍ കെ. മനോജ്കുമാര്‍, എസ്.എഫ്.ആര്‍.ഒ പി. വിജിത്ത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

വ​ട​ക​ര കേ​ര​ള ബാ​ങ്കി​‍െൻറ ശാ​ഖ​യി​ൽ ഊ​ഴം കാ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്ന അ​രൂ​ർ സ്വ​ദേ​ശി ബി​നു ആ​ണ്​ ബോ​ധം ന​ഷ്​​ട​പ്പെ​ട്ട്​ ഒ​ന്നാം നി​ല​യി​ലെ അ​ര​മ​തി​ലി​നു മു​ക​ളി​ലൂ​ടെ താ​ഴേ​ക്ക്​ ​ മ​റി​ഞ്ഞ​ത്. യു​വാ​വി​നു സ​മീ​പം നി​ൽ​ക്കു​ക​യാ​യി​രു​ന്ന ബാ​ബു​രാ​ജ്​ അ​പ​ക​ടം മ​ന​സി​ലാ​ക്കി നൊ​ടി​യി​ട​യി​ൽ അ​യാ​ളു​ടെ കാ​ലി​ൽ പി​ടി​ച്ചു. തു​ട​ർ​ന്ന്​ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​രും ബാ​ങ്കി​ലു​ള്ള​വ​രും ഓ​ടി​യെ​ത്തി യു​വാ​വി​നെ വ​ലി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേത്തുടർന്ന് അഭിനന്ദന പ്രവാഹമാണ് ബാബുരാജിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

Full View

Tags:    
News Summary - fire force pay tribute to baburaj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.