എറണാകുളം നോർത്തിൽ ടൗൺ ഹാളിന് സമീപം തീപിടിത്തത്തിൽ കത്തി നശിച്ച യൂസ്ഡ് ഫർണിച്ചർ ഷോറൂം

കൊച്ചി നഗരത്തിൽ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു; തീ അണക്കാൻ ശ്രമം തുടരുന്നു

എറണാകുളം: കൊച്ചി നഗരത്തിൽ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു. എറണാകുളം ടൗണ്‍ ഹാളിനോട് ചേർന്നുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. അഗ്നിശമനസേന എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

പുലർച്ചെ മൂന്ന് മണിയോടെ പഴയ കസേരകള്‍ നന്നാക്കി വില്‍ക്കുന്ന ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. പത്രവിതരണക്കാരാണ് തീപിടിച്ച വിവരം അഗ്നിശമനസേനയെ അറിയിച്ചത്. അഗ്നിശമനസേനയുടെ ഏഴ് യൂനിറ്റുകൾ സ്ഥലത്തെത്തി.

തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല. തീപിടിച്ച കെട്ടിടത്തിന് സമീപം പെട്രോൾ പമ്പുകൾ ഉള്ളത് ആശങ്കക്ക് വഴിവെച്ചിരുന്നു.

Tags:    
News Summary - Fire breaks out at a commercial establishment in Kochi city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.