വനപാലകരുടെ മരണം: പൾപ്പ് കമ്പനിയിൽ മതിയായ സാമഗ്രികളില്ലാത്തത്​ തിരിച്ചടിയായി

ഷൊർണൂർ: ദേശമംഗലം കൊറ്റമ്പത്തൂരിൽ തീപിടിച്ച് മൂന്ന് വനപാലകർ മരിച്ചത്​ ഇവിടെ പ്രവർത്തിക്കുന്ന പൾപ്പ് കമ്പനിയ ിൽ തീയണക്കാനുള്ള മതിയായ സാമഗ്രികളില്ലാത്തതിനാൽ. വനംവകുപ്പിൽ നിന്ന്​ പാട്ടത്തിനെടുത്ത സ്ഥലത്താണ് എച്ച്.എൻ.എൽ കമ്പനി പ്രവർത്തിക്കുന്നത്.

ആദ്യകാലങ്ങളിൽ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന കമ്പനി കുറച്ച് വർഷങ്ങളായി നഷ്​ടത്തിലാണെന്ന് പറയുന്നു. ഇതിനാൽ കമ്പനിയിൽ ഇത്തരം കാര്യങ്ങൾ നടത്തേണ്ട വാച്ചർമാർക്ക് ശമ്പളവും മറ്റാനുകൂല്യങ്ങളും ആവശ്യമായ സാമഗ്രികളും ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. അഗ്​നിശമന സാമഗ്രികളൊന്നും ഇവിടെയില്ലെന്ന് വനംവകുപ്പധികൃതർ തന്നെ പറയുന്നു.

ഇടക്കിടെ ഈ ഭാഗത്ത് തീപടർന്ന്​ പിടിക്കാറുണ്ട്. വനപാലകരും കമ്പനിയിലുള്ളവരും നാട്ടുകാരും ജീവൻ പണയപ്പെടുത്തിയാണ് തീയണക്കാറുള്ളത്. കഴിഞ്ഞ വർഷവും ഇവിടെ തീപടർന്നിരുന്നു. ഇത്തവണ തീ പടർന്നിട്ട്​ നാല്​ ദിവസമായി. മുപ്പതോളം പേർ ഇവിടെ തീയണക്കാനുണ്ടായിരുന്നതായി റേഞ്ച് ഓഫിസർ പറഞ്ഞു. കുന്നിൻ പ്രദേശമായതിനാൽ അഗ്​നിശമന ജീവനക്കാർക്ക്​ പലപ്പോഴും കാഴ്ചക്കാരായി നിൽക്കാനേ കഴിയുന്നുള്ളൂ.

Tags:    
News Summary - Fire break deth in thrissur-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.