ചെറുതോണി: തളർന്ന് കിടപ്പിലായ വയോധികൻ പുകവലിക്കവെ കിടക്കക്ക് തീപിടിച്ച് മര ിച്ചു. കക്കൂട്ടുമലയിൽ ഗോപിനാഥൻ നായരാണ് (70) മരിച്ചത്. മുരിക്കാശ്ശേരിക്ക് സമീപം പൂ മാംകണ്ടം പാറസിറ്റിയിൽ ഞായറാഴ്ച ഉച്ചക്ക് ഒന്നിനാണ് സംഭവം. ഗോപിനാഥൻ നായരും ഭാര്യയും ഒറ്റക്കാണ് താമസം. ഭാര്യ സമീപത്തെ പള്ളിയിൽ പ്രാർഥനക്ക് പോയിരിക്കുകയായിരുന്നു. 25 വർഷമായി ശരീരം തളർന്ന് കിടക്കുകയായിരുന്നു ഗോപിനാഥൻ നായർ.
പുകവലിക്കുന്നതിനിടെ കിടക്കയിൽ തീപ്പൊരി വീണതാണ് കാരണമെന്നാണ് പൊലീസ് നിഗമനം. വീട്ടിൽനിന്ന് പുക ഉയരുന്നത് അയൽവാസികളായ രണ്ടുപേർ കണ്ടിരുന്നു. ഇവർ ഓടിയെത്തി വെള്ളമൊഴിച്ച് തീയണച്ചപ്പോഴേക്കും പൂർണമായി കത്തിക്കരിഞ്ഞിരുന്നു. കിടപ്പുമുറിയിലും സമീപ മുറിയിലും തീപടർന്നെങ്കിലും വീടിന് കാര്യമായ നാശനഷ്ടമുണ്ടായില്ല. ഭാര്യ: കുടയത്തൂർ പൊട്ടനാംകുന്നേൽ കുടുംബാഗം ലക്ഷ്മിക്കുട്ടി. മക്കൾ: ബിജു (തൊടുപുഴ), ബിന്ദു. മരുമക്കൾ: മിനി, രാജൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.