ആഗ്രഹം സാധിച്ചു; ആമിന രാഹുൽ ഗാന്ധിയെ കണ്ടു

കൽപ്പറ്റ: നീറ്റ്​ പരീക്ഷയിൽ ഉന്നത വിജയം നേടിയ കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയും ഭിന്നശേഷിക്കാരിയുമായ ആമിനയുടെ ആഗ്രഹം സഫലമായി. ആമിന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പിയെ നേരിട്ടുകണ്ടു.

ആമിനക്ക്​ രാഹുലിനെ കാണാനുള്ള അവസരം കെ.സി വേണുഗോപാൽ എം.പിയാണ്​ ഒരുക്കിയത്. കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷിനൊപ്പമാണ് കരുനാഗപ്പള്ളിയിൽ നിന്ന് ആമിന വയനാട്ടിലെത്തിത്.


രാഹുലുമായുള്ള കൂടിക്കാഴ്ച നടത്തുന്ന വിവരം യൂത്ത്​ കോൺഗ്രസ്​ സംസ്ഥാന അധ്യക്ഷൻ​ ഷാഫി പറമ്പിൽ ഫേസ്ബുക്കിലൂടെ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. പരിമിതികളെ ഇച്ഛാശക്തി കൊണ്ട് മറികടന്ന ഉന്നത വിജയം നേടിയ ആമിനയുടെ വീട്ടിലെ സാഹചര്യം വളരെ പ്രയാസകരമാണ്.

ഡയാലിസിസ് ചെയ്യുന്ന അവസ്ഥയിലാണ് പിതാവ്. ഏക വരുമാനമാർഗം ഉമ്മയുടെ ജോലിയായിരുന്നു. അതും നഷ്ടപ്പെട്ട അവസ്ഥയാണ്. അംഗപരിമിതി, മെഡിസിന് പഠിക്കുകയെന്ന വലിയ സ്വപ്നത്തിന് തുരങ്കം വെക്കുമോയെന്ന ആശങ്കയിലാണ് ആമിനയെന്നും ഷാഫി ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - Finally Amina Meet with Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.