ചലച്ചിത്ര നിർമാതാവ് നജീബ് ദുബൈയിൽ നിര്യാതനായി

ദുബൈ: മലയാള ചലച്ചിത്ര നിർമാതാവ് എറണാകുളം മട്ടാഞ്ചേരി കൊമ്പറമുക്ക് നജീബ് (59) ദുബൈയിൽ നിര്യാതനായി. ഹൃദയാഘാതമായിരുന്നു. മലയാള സിനിമയ്ക്ക് ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച ബാബു-നജീബ് കൂട്ടുകെട്ടിൽ ഒരാളാണ്. മലപ്പുറം ഹാജി മഹാനായ ജോജി, സുന്ദരി നീയും സുന്ദരൻ ഞാനും, പടനായകൻ, മേലെവാര്യത്തെ മാലാഖ കുട്ടികൾ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു. അരയന്നങ്ങളുടെ വീട്, വജ്രം എന്നീ സിനിമകളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു.

വർഷങ്ങളായി ദുബൈയിൽ ആയിരുന്നു. പിതാവ്: ഹംസ. മാതാവ്: ജമീല. ഭാര്യ: ഷാനി നജീബ്. മക്കൾ: സ്നേഹ, നടാഷ. വെള്ളിയാഴ്ച യു.എ.ഇയിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

Tags:    
News Summary - Film producer Najeeb passed away in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.