എന്തും ട്രോളാക്കുകയാണ് ട്രോളൻമാർ. തെരഞ്ഞെടുപ്പിലെ ഓരോ സ്പന്ദനവും അവർ ഒപ്പിയെടു ക്കും. ‘കാട് കയറിയ’ ഭാവനയായി അവതരിപ്പിക്കും. തിളക്കുന്ന മുദ്രാവാക്യങ്ങളും പ്രചാര ണ കുറിപ്പുകളും എതിരാളിയെ സൂര്യാതപമേൽപിക്കും. പുറത്തെ പൊള്ളുന്ന ചൂടിനെ വെല്ലുന്ന അങ്കമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. മൂന്നു മുഖ്യധാര പാർട്ടികളും ഓഫ് ലൈൻ പ്ര ചാരണത്തിനൊപ്പം ഓൺലൈൻ പ്രചാരണത്തിനും പ്രാധാന്യം കൊടുക്കുന്നു.
ഇതുവരെ കാണാത്ത ഗ ്ലാമറിലാണ് സ്ഥാനാർഥികൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമാ താരങ്ങളെപ്പോലെതന്നെ പോസ്റ്ററുകളിലും അവതരിപ്പിക്കപ്പെടുന്നു. പ്രത്യേക വിഷയത്തിലുള്ള ഹ്രസ്വചിത്രങ്ങളാണ് ഇത്തവണത്തെ മുഖ്യ പ്രചാരണ ആയുധം. കണ്ണൂരിെല യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരനുവേണ്ടി ഇറങ്ങിയ ‘കെ. ഫോർ കെ. സുധാകരൻ’ എന്ന വിഡിയോ ഏറെ പ്രചാരം നേടിക്കഴിഞ്ഞു. എ ഫോർ ആപ്പിൾ, ബി ഫോർ ബാൾ എന്ന രീതിയിൽ കെ. ഫോർ കെ. സുധാകരൻ എന്ന് കുട്ടിയെക്കൊണ്ട് പറയിപ്പിക്കുന്നതാണ് ഇൗ വിഡിയോ.
മലപ്പുറത്തെ യുവ ഇടത് സ്ഥാനാർഥി വി.പി. സാനുവിനുവേണ്ടി വിദ്യാർഥികൾ ഒരുക്കിയ ‘നാം ഇന്ത്യക്കാർ എന്നും ഒന്നായിരിക്കും’ എന്ന വിഡിയോയും ശ്രദ്ധനേടി. സംവിധായകരുടെയും ഹ്രസ്വചിത്ര നിർമാതാക്കളുടെയും സഹായത്തോടെ ചലച്ചിത്ര സാേങ്കതിക സംവിധാനങ്ങൾ ഉപയോഗിച്ചുതന്നെയാണ് ഇത്തരം പ്രചാരണോപാധികൾ ഒരുക്കുന്നത്.
സാധാരണക്കാരായ ആളുകളുടെ സംഭാഷണത്തിലൂടെ സ്വന്തം പാർട്ടിക്ക് വോട്ടു ചെയ്യേണ്ടതിെൻറ ആവശ്യകതയിലൂന്നുന്നതാണ് മിക്കവാറും വിഡിയോകൾ. ഗ്രാമീണർ ഒത്തുകൂടുന്ന ചായക്കടയാണ് പ്രധാന ലൊക്കേഷൻ. വിദ്യാർഥികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ, അയൽക്കൂട്ടത്തിലെ അമ്മമാർ ഇവരൊക്കെ പ്രധാന കഥാപാത്രങ്ങളാകുന്നു. വിഡിയോ തയാറായിക്കഴിഞ്ഞാൽ ഒാരോ പാർട്ടികളുടെയും സൈബർ ഭടൻമാരുടെ കടമയാണ് അതിന് പരമാവധി പ്രചാരം കൊടുക്കൽ. തെരഞ്ഞെടുപ്പ് അടുത്തതോടെ എണ്ണമറ്റ വാട്സ്ആപ് ഗ്രൂപ്പുകളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. പ്രമുഖ െഎ.ടി കമ്പനി ഉദ്യോഗസ്ഥരെ അവധിയെടുപ്പിച്ച് സൈബർ പ്രചാരണം നിയന്ത്രിക്കാൻ ഉപയോഗപ്പെടുത്തുന്ന പാർട്ടികളുമുണ്ട്.
എതിരാളികളെ അപകീർത്തിപ്പെടുത്തുന്ന ട്രോളുകളും ധാരാളമായി ഇറങ്ങുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധി സ്ഥാനാർഥിയായതിനെതിരെയാണ് ഇപ്പോൾ ഏറ്റവുമധികം ട്രോൾ ആക്രമണം. കോഴവിവാദത്തിൽ കുടുങ്ങിയ കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവൻ, രമ്യ ഹരിദാസിനെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ തുടങ്ങിയവരും ട്രോളൻമാരുടെ തെരഞ്ഞെടുപ്പ് സ്പെഷൽ ഇരകളായിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.