ഹരിപ്പാട്​ വില്ലേജ്​ ഓഫിസർ പ്രീത

കൈക്കൂലി വാങ്ങിയ വനിത വില്ലേജ് ഓഫിസർ പിടിയിൽ; വാങ്ങിയത് ഗൂഗിൾപേ വഴി ആയിരം രൂപ

ആലപ്പുഴ: ഗൂഗിൾപേ വഴി ആയിരം രൂപ കൈക്കൂലി വാങ്ങിയ ഹരിപ്പാട്​ വില്ലേജ്​ ഓഫിസർ പി.കെ. പ്രീതയെ വിജിലൻസ്​ പിടികൂടി. ശനിയാഴ്ച ഉച്ചക്കാണ്​ സംഭവം.

ഹരിപ്പാട് സ്വദേശിയായ പരാതിക്കാരന് കൃഷി ആനുകൂല്യങ്ങൾ ലഭിക്കാൻ കേന്ദ്ര സർക്കാറിന്റെ അഗ്രി സ്റ്റാക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ വസ്തുവിന്റെ പഴയ സർവേ നമ്പർ ആവശ്യപ്പെട്ട്​ പ്രീതയുടെ ഔദ്യോഗിക ഫോൺ നമ്പറിൽ വിളിച്ചിരുന്നു.

തന്‍റെ വാട്​സ്​ആപ്​ നമ്പറിൽ നിന്ന്​ പ്രീത സർവേ നമ്പർ അയച്ചുകൊടുത്തു. ഫീസിനത്തിൽ ഗൂഗിൾപേ വഴി 1000 രൂപ അയക്കണമെന്നും​ ​ സന്ദേശമയച്ചു. തുടർന്ന്​ പരാതിക്കാരൻ ആലപ്പുഴ വിജിലൻസ് ഡെപ്യൂട്ടി പൊലീസ്​ സൂപ്രണ്ടിനെ സമീപിക്കുകയായിരുന്നു.

Tags:    
News Summary - Female village officer arrested for accepting bribe; bought Rs 1,000 through Google Pay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.