മരത്തിൽ നിന്ന് വീണ് മരിച്ചു

കൽപറ്റ: മരത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. മുട്ടിൽ പരിയാരത്തെ കൊളപ്പറ്റ ഹസ്സൻകുട്ടിയുടെ മകൻ റഫീഖ് (40) ആണ് മരിച്ചത്. പനമരം കീഞ്ഞു കടവിലെ ഭാര്യവീട്ടിൽ വെച്ച് ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം. പപ്പായ പറിക്കാൻ ശ്രമിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് പരിക്കേറ്റ റഫീഖിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജമാഅത്തെ ഇസ്ലാമി പരിയാരം യൂനിറ്റ് മെമ്പർ, വെൽഫെയർ പാർട്ടി മുട്ടിൽ പഞ്ചായത്ത് ജോയന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. മാതാവ്: നഫീസ. ഭാര്യ: നജ്മുത്ത്. മക്കൾ: റിയാന ഫാത്തിമ, മുഹമ്മദ് റിഷാദ് (ഗവ. ഹൈസ്കൂൾ പരിയാരം), റിൻഷ ഫാത്തിമ. സഹോദരങ്ങൾ: ജമീല, നസീർ, ഇഖ്ബാൽ, ഷാമില, സിദ്ദീഖ്, പരേതനായ സലീം.

Tags:    
News Summary - Fell down from Tree, Man Dies ata Wayanad-kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.