െകാച്ചി: മതവികാരം വ്രണപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതിന് യുവാവിനെതിരെ എടുത്ത കേസ് ഹൈകോടതി റദ്ദാക്കി. മലപ്പുറം കാടാമ്പുഴ ഡി. സാജിദിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ച് കലാപത്തി ന് പ്രകോപനമുണ്ടാക്കിയെന്നാരോപിച്ച് കാടാമ്പുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളാണ് ജസ്റ്റിസ് ആർ. നാരായണ പിഷാരടി റദ്ദാക്കിയത്.
പൊതുസ്ഥലത്ത് മലവിസർജനം നടത്തിയതിന് പിന്നാക്ക വിഭാഗക്കാരായ രണ്ട് കുട്ടികളെ മധ്യപ്രദേശിൽ ആൾക്കൂട്ടം മർദിച്ചു കൊന്ന സംഭവത്തിൽ മറ്റൊരാൾ എഴുതിയ കവിത ഷെയർ ചെയ്തതാണ് കേസെടുക്കാനുണ്ടായ സംഭവം.
ഹിന്ദു സമുദായ അംഗങ്ങളെ ആക്ഷേപിക്കുന്നതാണ് വാക്കുകളെന്നും സമുദായാംഗങ്ങൾക്ക് വേദനയുണ്ടാക്കിയെന്നും ആരോപിച്ച് നൽകിയ പരാതിയിൽ ഹരജിക്കാരനെ ഒന്നും കവിതയെഴുതിയയാളെ രണ്ടും പ്രതികളായാണ് കേസെടുത്തത്. എന്നാൽ, ഇത്തരമൊരു കേസ് ചുമത്താൻ മതിയായ കാരണങ്ങളില്ലെന്നും നടപടി റദ്ദാക്കണമെന്നുമായിരുന്നു ഹരജിക്കാരെൻറ ആവശ്യം.
പോസ്റ്റിട്ട വ്യക്തിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് വിലയിരുത്തിയെങ്കിലും ഹരജിക്കാരനെതിരെ കുറ്റം ചുമത്താൻ കാരണമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കുറ്റം ചുമത്താൻ മതിയായ കാരണങ്ങൾ നിലവിലില്ലെന്ന് വിലയിരുത്തിയ കോടതി കേസുകൾ റദ്ദാക്കുകയായിരുന്നു. എന്നാൽ, ഉത്തരവ് ഹരജിക്കാരന് മാത്രമാണ് ബാധകെമന്നും എഫ്.ഐ.ആർ റദ്ദാക്കുന്നില്ലെന്നും ഉത്തരവിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.