Posted On
date_range Updated On
date_range ശബരിമല ദർശനത്തിനെത്തിയ യുവതികളെ കൊല്ലണമെന്നാഹ്വാനം; യുവാവിനെതിരെ കേസ്
വണ്ടൂർ: ശബരിമല ദർശനത്തിനെത്തിയ തൃപ്തി ദേശായിയെയും ബിന്ദു അമ്മിണിയെയും കൊലപ്പെടു ത്തണമെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ കേസെടുത്തു. കൂരാട് സ്വദേശി ശ്രീനിക്കെതിരെയാണ് കേസെടുത്തത്.
ദർശനത്തിന് വരുന്ന ബിന്ദു അമ്മിണിയേയും തൃപ്തി ദേശായിയെയും കൊലപ്പെടുത്തുക, പൊലീസുകാർക്ക് വഴങ്ങരുത് എന്ന ഫേസ്ബുക് പോസ്റ്റാണ് പ്രചരിപ്പിച്ചത്. ഇയാൾക്കെതിരെ അന്വേഷണമാരംഭിച്ചതായി പൊലീസ് പറഞ്ഞു.
ദർശനത്തിന് വരുന്ന ബിന്ദു അമ്മിണിയേയും തൃപ്തി ദേശായിയെയും കൊലപ്പെടുത്തുക, പൊലീസുകാർക്ക് വഴങ്ങരുത് എന്ന ഫേസ്ബുക് പോസ്റ്റാണ് പ്രചരിപ്പിച്ചത്. ഇയാൾക്കെതിരെ അന്വേഷണമാരംഭിച്ചതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.