Posted On
date_range Updated On
date_range ഫസല്‍ ഗഫൂറിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളി
കോഴിക്കോട്: എം.ഇ.എസിൽ സാമ്പത്തിക തിരിമറി കേസുകളിൽ സംസ്ഥാന പ്രസിഡൻറ് ഡോ. ഫസല്‍ ഗഫൂറിെൻറ മുന്‍കൂര്‍ ജാമ്യപേക്ഷ കോഴിക്കോട് ജില്ല സെഷന്‍സ് കോടതി തള്ളി.
എം.ഇ.എസിൽ 3.8 കോടിയുടെ സാമ്പത്തിക തിരിമറി ആരോപിച്ച് കൊടുങ്ങല്ലൂര്‍ സ്വദേശിയായ നവാസ് കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലും കമ്പനി രൂപവത്കരിച്ച് നിക്ഷേപതട്ടിപ്പ് നടത്തിയെന്നാരോപിച്ച് ഡോ. അബ്ദുൽ നാസർ തിരൂര്‍ സ്റ്റേഷനിലും ഡോ. സി.വി. സലീം നടക്കാവ് സ്റ്റേഷനിലും നല്കിയ പരാതികൾ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ഡോ. ഫസല്‍ ഗഫൂര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.