ഫാത്തിമയുടെ മരണം: മദ്രാസ്​ ​ഐ.​ഐ.ടി അധ്യാപകർക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്

ചെന്നൈ: മദ്രാസ്​ ഐ.​ഐ.ടിയിലെ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫി​​ന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേസിൽ മൂ ന്നു പേർക്ക് സമൻസ്. കുറ്റാരോപിതരും ഐ.​ഐ.ടി അധ്യാപകരുമായ സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ, മിലിന്ദ് എന്നിവർക്കാണ് ക ്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുള്ളത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

കുറ്റാരോപിതരായ സുദർശൻ പത്മനാഭൻ ഉൾപ്പെടെ ​ഐ.​ഐ.ടിയിലെ മൂന്ന്​ അധ്യാപകരോടും കാമ്പസ്​ വിട്ടുപോകരുതെന്ന്​ പൊലീസ് നേരത്തെ നിർദേശിച്ചിരുന്നു. ​സുദർശനാണ്​ മരണത്തിന്​ മുഖ്യ കാരണക്കാരനെന്ന്​ ഫാത്തിമ മൊബൈൽ ഫോൺ നോട്ടിൽ കുറിച്ചിരുന്നു.

ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ചിലെ പ്രത്യേകാന്വേഷണ സംഘം തലവൻ ജോയിന്‍റ് കമീഷണർ സി. ഇൗശ്വര മൂർത്തിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. ഫാത്തിമയുടെ കുടുംബാംഗങ്ങളുടെ മൊഴി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു.

ഫാത്തിമ നൈലോൺ കയറിൽ തൂങ്ങി മരിച്ചതായാണ്​ കോട്ടൂർപുരം പൊലീസിന്‍റെ എഫ്​.​ഐ.ആറിലുള്ളത്​. എന്നാൽ, മൃതദേഹം കണ്ട സഹപാഠി ഫാത്തിമയുടെ വീട്ടുകാർക്ക്​ വാട്ട്​സ്​ആപ്​ സന്ദേശം അയച്ചിരുന്നു. ഇതിൽ മൃതദേഹം മുട്ടുകുത്തിയ നിലയിലാണ്​ തൂങ്ങി നിൽക്കുന്നതെന്നും തുടർന്ന്​ കെട്ട്​ അഴിച്ചുമാറ്റി കമിഴ്​ത്തി കിടത്തിയെന്നും അറിയിച്ചിരുന്നു.

മരിക്കും മുമ്പുള്ള 28 ദിവസങ്ങളിൽ ഫാത്തിമ തന്‍റെ സ്​മാർട്ട്​ഫോണിൽ എഴുതിയ കുറിപ്പുകളിൽ നിർണായക വിവരങ്ങളുണ്ടെന്ന്​ പറയുന്നു. മാർക്ക്​ പുനർനിർണയവുമായി ബന്ധപ്പെട്ട്​ ഫാത്തിമ സുഹൃത്തുക്കളുമായി സംസാരിച്ചതി​​ന്‍റെ വോയ്​സ്​ മെസേജുകളും ലത്തീഫിന്‍റെ കൈവശമുണ്ട്​.

കഴിഞ്ഞ ഒമ്പതാം തീയതിയാണ് ഫാത്തിമ ലത്തീഫിനെ ഐ.ഐ.ടി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Tags:    
News Summary - fathima latheef death case: -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.