Posted On
date_range Updated On
date_range വാക്കുതർക്കത്തിനിടെ മകെൻറ മർദനമേറ്റ പിതാവ് മരിച്ചു
വെളിയങ്കോട്: വാക്കുതർക്കത്തിനിടെ മകെൻറ മർദനമേറ്റ പിതാവ് മരിച്ചു. വെളിയങ്കോട് കിണർ ബദർപള്ളിക്ക് സമീപത്തെ പള്ളിയകായിൽ ഹംസുവാണ് (62) മരിച്ചത്. മകൻ ആബിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹംസുവിെൻറ ഭാര്യ, മകെൻറ ഭാര്യ, മകൾ എന്നിവരും കസ്റ്റഡിയിലുണ്ട്. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് പിതാവും മക്കളും തമ്മിൽ വഴക്കുണ്ടായിരുന്നു. മാതാവും മക്കളും ഒരുഭാഗത്തും പിതാവ് മറുഭാഗത്തുമായിരുന്നു. മക്കൾ സംരക്ഷിക്കുന്നില്ലെന്നും ജീവന് ഭീഷണിയുണ്ടെന്നും കാണിച്ച് ഹംസു പെരുമ്പടപ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.