Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ
പത്തനംതിട്ട: 14കാരിയായ മകളെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവ് അറസ്റ്റിൽ. പെരുമ്പാവൂരിൽ നിന്ന് പ്രക്കാനം തോട്ടുപുറത്ത് വാടകക്ക് താമസിക്കുന്ന 39കാരനാണ് അറസ്റ്റിലായത്. ഇയാൾ അടുത്തിടെയായി െകാടുന്തറയിൽ ഒരു വർക്ഷോപ്പിൽ ജോലിനേക്കുകയായിരുന്നു.
വീട്ടിൽ ആരുമില്ലാത്ത സമയത്താണ് കുട്ടിയെ പീഡിപ്പിച്ചുകൊണ്ടിരുന്നത്. വനിതാപൊലീസിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്. എറണാകുളം ജില്ലയിലടക്കം വിവിധയിടങ്ങളിൽ പിടിച്ച്പറികേസിൽ പ്രതിയാണ് 39കാരൻ.
ഇടക്കിടക്ക് വീടുകൾ മാറി താമസിക്കുന്നതാണ് ശീലം. സ്ഥിരമായി ഒരിടത്തും താമസിക്കിെല്ലന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.