ബൈക്കിൽ ലോറി ഇടിച്ച് പിതാവും മകളും മരിച്ചു

കൊട്ടിയം: ബൈക്കിൽ ട്രെയിലർ ലോറി ഇടിച്ചു പിതാവും മകളും മരിച്ചു. കൊട്ടിയം സിത്താര ജങ്ഷനു സമീപം വാഴവിള പുത്തൻ വീട്ടിൽ ഗോപകുമാർ (56), കെ. ഗൗരി (16) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ കൊല്ലം-തിരുവനന്തപുരം ദേശീയപാതയിൽ മൈലക്കാട് ഇറക്കത്ത് ആണ് അപകടം. ചാത്തന്നൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ മകളെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.

സിത്താരമുക്കിൽ നിന്നു ചാത്തന്നൂരിലേക്ക് പോകുന്നതിനായി വരവേ കൊല്ലം ഭാഗത്ത് നിന്നും വാഹനങ്ങളുമായി വന്ന കൂറ്റൻ ട്രെയിലർ ലോറി ഇടിക്കുക‍യായിരുന്നു.

Tags:    
News Summary - father and daughter died, lorry hit their bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.