Posted On
date_range Updated On
date_range ഇന്നുമുതൽ ടോൾ പ്ലാസകളിൽ ഫാസ്ടാഗ്
തിരുവനന്തപുരം: ടോൾ പ്ലാസകളിൽ ബുധനാഴ്ച മുതൽ ഫാസ്ടാഗ് നിർബന്ധം. ഫാസ്ടാഗില്ലാ ത്ത വാഹനങ്ങൾക്ക് ടോൾ പ്ലാസകളിൽ ഇനി ഒരു ട്രാക്ക് മാത്രമാണുണ്ടാവുക. ഫാസ്ടാഗ് ഉപയോഗിച്ചില്ലെങ്കില്‍ സാധാരണ നല്‍കേണ്ട ടോളിെൻറ ഇരട്ടി തുക നല്‍കേണ്ടിവരുമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വ്യക്തമാക്കുന്നത്. ആദ്യഘട്ടത്തിൽ താക്കീതും പിന്നീട് കർശനവുമാക്കുമെന്നാണ് വിവരം.
ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇനി ഇളവ് അനുവദിക്കേണ്ടതില്ലെന്നാണ് ദേശീയപാത അതോറിറ്റിയുടെ നിർദേശം. അതേസമയം സംസ്ഥാനത്ത് പഴയവാഹനങ്ങളിൽ നെല്ലാരുശതമാനത്തിലും ഫാസ്ടാഗ് ഘടിപ്പിച്ചിട്ടില്ല. പലവട്ടം തീയതി ദീർഘിപ്പിച്ചതിനാൽ വീണ്ടും നീട്ടുമെന്ന പ്രതീക്ഷയിലാണ് അധികപേരും.
ഡിസംബറില്‍ ഇത് നടപ്പാക്കിയപ്പോള്‍ ആദ്യ മൂന്ന് ആഴ്ചകളില്‍ ഫാസ്ടാഗ് ഉപയോഗിക്കുന്നവരില്‍ വന്‍ വര്‍ധനവ് കാണിച്ചുവെങ്കിലും പിന്നീട് അത് നിലെച്ചന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ജനുവരി ഒമ്പത് വരെ രാജ്യവ്യാപകമായി 1.26 കോടി ഫാസ്ടാഗുകള്‍ വിതരണം ചെയ്തിട്ടുെണ്ടന്നാണ് കണക്ക്. ടോൾ ബൂത്തുകളിൽ വാഹനങ്ങളുടെ കാത്തുനിൽപ് ഒഴിവാകുമെന്നതാണ് ഫാസ്ടാഗിെൻറ നേട്ടം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.