തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഫാസ്റ്റ് പാസഞ്ചറുകൾ 10 മിനിറ്റ് ഇടവേളകള ിൽ ചെയിൻ സർവിസുകളാക്കുേമ്പാൾ ബസുകളുടെ സഞ്ചാരപരിധി രണ്ട് ജില്ലകളിലായി ചുരു ങ്ങും. ദേശീയപാതയിൽ തിരുവനന്തപുരം-കൊല്ലം, കൊല്ലം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം, എറ ണാകുളം-തൃശൂർ എന്നീ റൂട്ടുകൾ പ്രത്യേക ബ്ലോക്കായി നിശ്ചയിച്ചാണ് 10 മിനിറ്റ് ഇടവേളകളിൽ സർവിസ് ക്രമീകരിക്കുന്നത്. എം.സി റോഡിൽ തിരുവനന്തപുരം- കൊട്ടാരക്കര, കൊട്ടാരക്കര-കോട്ടയം, കോട്ടയം-മൂവാറ്റുപുഴ, മൂവാറ്റുപുഴ-തൃശൂർ എന്നീ റൂട്ടുകളിലാകും സർവിസ്. ഫലത്തിൽ ദീർഘദൂര ഫാസ്റ്റ് സർവിസുകൾ ഇല്ലാതാവും.
നിലവിൽ തിരുവനന്തപുരത്ത് നിന്ന് എറണാകുളം വരെ സർവിസ് നടത്തുന്ന ഫാസ്റ്റുകളുണ്ട്. ഇവ രണ്ട് ജില്ലകൾക്കിടയിൽ പരിമിതപ്പെടുന്നതോടെ കൃത്യമായ ആസൂത്രണമില്ലെങ്കിൽ ബസുകളുടെ കൂട്ടയോട്ടത്തിന് ഇടയാക്കുമെന്ന് വിലയിരുത്തലുണ്ട്. ഇൗ സാഹചര്യം കൂടി കണക്കിലെടുത്താണ് ഞായറാഴ്ച മുതൽ തുടങ്ങാനിരുന്ന ചെയിൻ സർവിസുകൾ നീട്ടിവെച്ചത്. രണ്ട് ജില്ലകളുടെ പരിമിതമായ ദൂരപരിധിയിൽ ചെയിൻസർവിസായി ഫാസ്റ്റുകൾ ഒാടിക്കേണ്ടി വരുേമ്പാൾ കൂട്ടയോട്ടം ഒഴിവാക്കുന്നതിന് വേഗം കുറക്കേണ്ടിവരുമെന്നതാണ് മറ്റൊരു പ്രശ്നം. ഇത് യാത്രയെ ബാധിക്കും. വേഗത്തിൽ എത്തേണ്ടവർ 15 മിനിറ്റ് ഇടവേളകളിൽ ഒാടുന്ന സൂപ്പർ ഫാസ്റ്റിനെ ആശ്രയിക്കേണ്ടി വരും. ഇതിനാകെട്ട ഉയർന്ന ചാർജും നൽകണം. അല്ലെങ്കിൽ ഫാസ്റ്റ് പാസഞ്ചറുകളിൽ രണ്ടിൽ കൂടുതൽ ജില്ലകളിലേക്ക് പോകാൻ രണ്ട് ബസ് മാറിക്കയറണം. ഇതിനും അധികനിരക്കാകും.
വിവിധ ഡിപ്പോകളിൽനിന്ന് നിലവിൽ ഫാസ്റ്റുകൾ ഒാപറേറ്റ് ചെയ്യുന്നുണ്ട്. തിരുവനന്തപുരത്തുനിന്ന് എം.സി വഴി പുറപ്പെടുന്ന ഫാസ്റ്റ് കിളിമാനൂരിലെത്തുന്ന സമയത്തുതന്നെ ഇവിടെനിന്നുള്ള ഫാസ്റ്റ് സർവിസ് തുടങ്ങിയാൽ ഫലത്തിൽ കൂട്ടയോട്ടത്തിനും വരുമാനനഷ്ടത്തിനുമാകും ഇടയാവുക. ഇത് ഒഴിവാക്കാക്കുന്നതിന് തിരുവനന്തപുരത്തുനിന്ന് എം.സി വഴിയും ദേശീയപാത വഴിയും തൃശൂരിലേക്കുള്ള വിവിധ ഡിപ്പോകളുടെ ഫാസ്റ്റ് പാസഞ്ചർ സമയക്രമം പരിശോധിക്കാനാണ് ചീഫ് ഒാഫിസിെൻറ തീരുമാനം. ഫലപ്രദമായും ആസൂത്രണത്തോടെയും ബസുകൾ വിന്യസിച്ചാൽ പ്രശ്നങ്ങൾ പരിഹരിക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇതിനുള്ള നടപടികൾ കൂടി സ്വീകരിച്ചശേഷം ഫാസ്റ്റുകൾ ചെയിൻ സർവിസിലേക്ക് മാറ്റണമെന്നാണ് യാത്രക്കാരുടെയും ആവശ്യം.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.