മോഡലിങ്ങിന്‍റെ മറവിൽ വിദേശത്തെത്തിച്ച് പീഡിപ്പിച്ചെന്ന പരാതി: മൂന്ന് പേർ പിടിയിൽ

കൊച്ചി: കൊച്ചിയിൽ മോഡലിങ്ങിന്‍റെ മറവിൽ വിദേശത്തെത്തിച്ച് പീഡിപ്പിച്ചെന്ന കേസിൽ ഒരു യുവതി കൂടി പിടിയിൽ. പൊന്നാനി സ്വദേശി മഞ്ജിമയാണ് അറസ്റ്റിലായത്. കേസിൽ രണ്ട് യുവതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ പിടിയിലായവരുടെ എണ്ണം മൂന്നായി.

ഫാഷൻ ഷോയുടെ മറവിൽ മനുഷ്യക്കടത്തും കൂട്ടബലാത്സംഗവും നടത്താൻ കൂട്ടുനിന്നെന്നാണ് പൊലീസ് ഭാഷ്യം. ഇതിനോടകം പിടിയിലായവരുടെ പിറകെ കേസന്വേഷണം കൊണ്ടുപോയതിന് പിന്നാലെ പൊലീസ് കണ്ടെത്തിയത് നടുക്കുന്ന വിവരങ്ങളാണ്. ഫാഷൻ ഷോയിൽ പങ്കെടുപ്പിക്കാനെന്ന വ്യാജേനയാണ് മുഖ്യസൂത്രധാരി അലീന മോഡലുകളെ ദുബായിലെത്തിച്ചത്. വിശ്വാസ്യതക്കായി സെലിബ്രിറ്റികളെ ഉപയോഗിച്ച് പരസ്യം ചെയ്യുകയും ചെയ്തു.

ഇവരെ കൂടാതെ നേരത്തെ പിടിയിലായ സിന്ധുവാണ് യുവതികളെ ദുബൈയിലെത്തിച്ചത്. ദുബൈയിൽ വെച്ച് യുവതികൾ നേരിട്ടത് ക്രൂരപീഡനമെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടികളെ ലഹരി നൽകി മയക്കി, ലൈംഗിക പീഡനത്തിന്‍റെ ദൃശ്യങ്ങൾ പ്രതികൾ ഫോണിൽ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും യുവതികളെ പലർക്കും മുമ്പിൽ കാഴ്ചവെച്ചെന്നുമാണ് എഫ്.ഐ.ആർ. കേസുമായി ബന്ധമുള്ള രണ്ട് പേർ കൂടി പിടിയിലാവാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - kochi models sold to sex racket abroad ,third accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.