കർഷകനായ ബിജു ആത്മഹത്യാ ഭീഷണിയുമായി പഞ്ചായത്ത് കെട്ടിടത്തിന് മുകളിൽ
Posted On
date_range Updated On
date_range പഞ്ചായത്ത് കെട്ടിടത്തിന് മുകളിൽ കയറി കർഷകെൻറ ആത്മഹത്യാ ഭീഷണി; സ്വന്തം പാടത്ത് കൃഷി ചെയ്യാൻ സ്വകാര്യ വ്യക്തി അനുവദിക്കുന്നില്ലെന്ന്
കോട്ടയം :സ്വന്തം പാടത്ത് കൃഷി ചെയ്യാൻ സ്വകാര്യ വ്യക്തി സമ്മതിക്കുന്നില്ലന്ന് ആരോപിച്ച് കർഷകൻ തിരുവാർപ്പ് പഞ്ചായത്ത് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി.
കൃഷി ചെയ്യാൻ സ്വകാര്യ വ്യക്തി സമ്മതിക്കുന്നില്ലന്നും പാടത്ത് വെള്ളമെ ത്തിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് പല തവണ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഇതേ തുടർന്നാണ് കർഷകനായ തിരുവാർപ്പ് നാൽപ്പത്തഞ്ചിൽ വീട്ടിൽ ബിജു ആത്മഹത്യാ ഭീഷണിയുമായി പഞ്ചായത്ത് കെട്ടിടത്തിന് മുകളിൽ കയറിയത്.പഞ്ചായത്ത് പ്രസിഡന്റ് ഇരിക്കുന്ന മുറിയുടെ തൊട്ട് മുകളിലാണ് ബിജു ആത്മഹത്യ ചെയ്യാൻ കയറിയത്.
കഴുത്തിൽ കയറിട്ട് താഴേക്ക് ചാടുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കി നിൽക്കുകയാണ് ബിജു. ഫയർഫോഴ്സും കുമരകം പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.