Posted On
date_range Updated On
date_range കേരളത്തെ ചുട്ടുപൊള്ളിച്ചത് വേനൽമഴയിലെ കുറവ്; രേഖപ്പെടുത്തിയത് 38 ശതമാനം
തിരുവനന്തപുരം: വേനൽമഴയുടെ കുറവാണ് കേരളത്തെ ചുട്ടുപൊള്ളിച്ചുകൊണ്ടിരിക്കുന് നത്. ഈ സീസണിൽ മാർച്ച് 20 വരെ 38 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ടയൊഴിച്ച് മറ്റ് 13 ജില്ലകളിലും അധികമഴ ലഭിച്ചിട്ടില്ല.
കാസർകോട് ഈ സീസണിൽ മഴയേ ലഭിച്ചിട്ടില്ല. തിരുവനന്തപുരത്ത് 99 ശതമാനവും കോഴിക്കോട് 95ഉം പാലക്കാട്, കണ്ണൂർ ജില്ലകളിൽ 84 ശതമാനവും മഴയുടെ കുറവുണ്ടായി. മഴ കനിഞ്ഞില്ലെങ്കിൽ ഏപ്രിലോടുകൂടി കേരളത്തിൽ ഉഷ്ണതരംഗം ആഞ്ഞടിക്കുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.