കോഴിക്കോട്: ഒാരോ തവണയും കള്ള വോട്ടിനു മുമ്പ് വേഷം മാറണമെന്ന നിർദേശം പാലിക്കാത ്തതാണ് കള്ളവോട്ട് പുറത്താകാൻ കാരണമായതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ബൂത്തുകളി ൽ ഇതരപാർട്ടികളിൽപ്പെട്ടവരും ഏജൻറുമാരുമുണ്ടായാൽ പോളിങ് ആരംഭിച്ച ഉടനെയും ഉ ച്ചഭക്ഷണസമയത്തും പോളിങ് അവസാനിക്കാറാകുേമ്പാഴുമാണ് കള്ളവോട്ടുകൾ രേഖപ്പെടു ത്തുക. വേഷം മാറി മാത്രമെ ഒാരോ വോട്ടും രേഖപ്പെടുത്താവുവെന്നാണ് നിർദേശം. ഇത് പാടെ ലംഘിക്കപ്പെട്ടതാണ് കണ്ണൂർ ചെറുതാഴത്ത് പരസ്യകള്ളവോെട്ടന്ന് വ്യക്തമാക്കുന്ന ദൃശ്യം പുറത്താകാനിടയായത്. വേഷം മാറിയാൽ ഒറ്റനോട്ടത്തിലോ, വെബ്കാസ്റ്റ് ദൃശ്യങ്ങളിലോ കള്ളവോട്ട് സംബന്ധിച്ച ആരോപണം പെെട്ടന്ന് സ്ഥിരീകരിക്കാനാവില്ല.
സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടെയും വോട്ടുകളും രാഷ്ട്രീയ എതിരാളികളുടെ വോട്ട് അവർ എത്തുന്നതിന് മുമ്പ് തന്നെ വ്യാജരേഖ ഉപയോഗിച്ചും പോളിങ് ഉദ്യോഗസ്ഥരെ സ്വാധിനീച്ചും വോട്ടുപെട്ടിയിലാക്കുന്നതിനെയാണ് കള്ളവോട്ട് എന്ന ഒാമനപ്പേരിലറയപ്പെടുന്നത്.
ഇതിന് ഒാരോ ബൂത്തിലും സ്ഥലത്തില്ലാത്തവരുടെയും മരിച്ചിട്ടും വോട്ടർപട്ടികയിൽ നിന്ന് നീക്കാത്തവരുടെയും പേരുകൾ പ്രാദേശിക നേതൃത്വം തന്നെ ആദ്യമേ കണ്ടെത്തും. ഇൗ വോട്ടുകൾ ചെയ്യാനായി പാർട്ടി സജീവ പ്രവർത്തകരെ നിയോഗിക്കും. ഇത്തരത്തിൽ കണ്ടെത്തിയവരുടെ െഎഡൻറിറ്റി കാർഡിെൻറ പകർപ്പോ വോേട്ടഴ്സ് സ്ലിപ്പോ സംഘടിപ്പിച്ച് ആദ്യം വോട്ട് ചെയ്യും. വോട്ട് ചെയ്തതിന് അടയാളമായി കൈവിരലിൽ പതിക്കുന്ന മഷി വോട്ട് ചെയ്ത ഉടൻ മുടിയിൽ ശക്തമായി ഉരച്ച് മായ്ച്ചുകളയണമെന്ന നിർദേശവും ഇത്തരക്കാർക്ക് നേരത്തെ ലഭിക്കും. മുടിയിൽ തേച്ചാലും മായാത്ത മഷിപ്പാട് മായ്ക്കാനായുള്ള മരുന്നും (ആസിഡ്) ബൂത്തുകൾക്ക് സമീപമായുള്ള രാഷ്ട്രീയപാർടികളുടെ സ്ലിപ്പ് വിതരണകേന്ദ്രത്തിൽ പ്രത്യേകം ചുമതലയുള്ള ആളുടെ കൈവശം കാണും.
അവിടെയെത്തി മഷി പൂർണമായും മായ്ച്ച ശേഷം േവഷം മാറിയാണ് അടുത്ത കള്ളവോട്ട് രേഖപ്പെടുത്തുക. ഇത്തരത്തിൽ അഞ്ചോ, ആറോ കള്ളവോട്ടുകൾ രേഖപ്പെടുത്തിയ ശേഷം പോളിങ് സമയം അവസാനിക്കാറാകുേമ്പാഴായിരിക്കും തെൻറ തിരിച്ചറിയൽ കാർഡുമായി സ്വന്തം വോട്ട് രേഖപ്പെടുത്തുക. പാർടി ഗ്രാമമെന്നറിയപ്പെടുന്ന സ്ഥലങ്ങളിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയോ സ്വാധിനിച്ചോ ആദ്യമേ തന്നെ മറ്റുള്ള രാഷ്ട്രീയപാർട്ടികളിൽപ്പെട്ടവരുടെ വോട്ടുകൾ പൂർണമായും രേഖപ്പെടുത്തുന്ന രീതിയാണ് ബൂത്ത് പിടിച്ചെടുക്കൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.