Posted On
date_range Updated On
date_range പാലക്കാട് കള്ളനോട്ടുമായി യുവാവ് പിടിയിൽ
ഒറ്റപ്പാലം: കള്ളനോട്ടുമായി യുവാവ് പൊലീസിെൻറ പിടിയിലായി. വരോട് കോലോത്തുപറമ്പിൽ റിൻഷാദാണ് (20) പിടിയിലായത ്. ഷൊർണൂർ ഡിവൈ.എസ്.പി എൻ. മുരളീധരന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ഒറ്റപ്പാലം പൊലീസാണ് ഇയാളെ കോതകുറുശ്ശിയിൽനിന്ന് അറസ്റ്റ് ചെയ്തത്.
70,000 രൂപ മൂല്യംവരുന്ന 2000 രൂപയുടെ 35 നോട്ടുകൾ കണ്ടെടുത്തു. അരയിൽ സൂക്ഷിച്ചനിലയിൽ കണ്ടെത്തിയ നോട്ടുകൾ ബന്ധു കൈമാറിയതാണെന്ന് റിൻഷാദ് അറിയിച്ചതായി പൊലീസ് പറഞ്ഞു. ഒറ്റപ്പാലം സി.ഐ പി. അബ്ദുൽ മുനീർ, എസ്.ഐ പി. ശിവശങ്കരൻ, നാരായണൻകുട്ടി, സുരേന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.