യുവമോർച്ച നേതാവി​െൻറ കള്ളനോട്ട്​ കേസ്​ ക്രൈംബ്രാഞ്ചിന്​

തൃശൂര്‍: യുവമോര്‍ച്ച നേതാവി​​​െൻറ വീട്ടിലെ കള്ളനോട്ടടി കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നു. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന സംശയത്തെത്തുടര്‍ന്നാണ്​ കേസ്​ ക്രൈംബ്രാഞ്ചിന്​ കൈമാറുന്നത്​. കള്ളനോട്ടുകള്‍ ഉപയോഗിച്ച് ലോട്ടറി ടിക്കറ്റുകള്‍ മൊത്തമായി വാങ്ങിയതായും സൂചനയുണ്ട്. നോട്ടടിക്കാന്‍ ഉപയോഗിച്ച പ്രിൻറര്‍ ഫോറന്‍സിക് പരിശോധനക്ക്​ അയക്കും. ജൂണ്‍ 10 ന്​ രണ്ടാം പ്രതി രാജീവാണ്​ പ്രിൻറര്‍ വാങ്ങിയത്. 

ഒ.ബി.സി മോര്‍ച്ച നേതാവും മതിലകം സ്വദേശിയുമായ രാജീവ് ഇന്നലെ രാത്രിയാണ് അറസ്റ്റിലായത്. മണ്ണുത്തിയിലെ സുഹൃത്തി​​​െൻറ വീട്ടില്‍നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ സഹോദരനും ഒന്നാം പ്രതിയുമായ രാകേഷ് നേരത്തേ അറസ്റ്റിലായിരുന്നു. രാകേഷ് ഇപ്പോള്‍ റിമാന്‍ഡിലാണ്.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ വീട്ടില്‍ നിന്ന് കള്ളനോട്ടടിക്കുന്ന ഉപകരണങ്ങളും കള്ളനോട്ടുകളും കണ്ടെത്തിയത്. അഞ്ഞൂറി​​​െൻറയും രണ്ടായിരത്തി​​​െൻറയും കള്ളനോട്ടുകളാണു പിടികൂടിയത്. രാകേഷ് പലിശക്ക് പണം നല്‍കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. നോട്ട് അടിക്കാനായി ഉപയോഗിക്കുന്ന കളര്‍ഫോട്ടോസ്റ്റാറ്റ് മെഷീനും കടലാസുമെല്ലാം പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്

Tags:    
News Summary - fake note case of yuvamorcha leader to crime branch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.