തൃശൂർ: കുതിരാനിൽ കഴിഞ്ഞ പ്രളയകാലത്തെ ചിത്രങ്ങൾ വാട്സ് ആപ്പിൽ പ്രചരിപ്പിച്ച് പരിഭ്രാന്തി സൃഷ്ടിച്ചവർക്ക െതിരെ പൊലീസ് അന്വേഷണം തുടങ്ങി. തൃശൂർ-പാലക്കാട് ദേശീയപാതയിലെ കുതിരാൻ മല ഇടിഞ്ഞെന്നും വാഹനങ്ങൾ കുടുങ്ങിയെന്നു ം വാട്സ് ആപ്പിലും ഫേസ്ബുക്കിലും പ്രചാരണം തുടങ്ങിയത്. ഇനിയും ഇടിയാൻ സാധ്യതയുണ്ടെന്നും പ്രചരിപ്പിക്കുന്നുണ ്ട്. മണ്ണിടിച്ചിലിെൻറയും വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതിെൻറയും ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നു. ഇത് നിരവധി പേരെ ആശയങ്കയിലാക്കി.
വാർത്ത പരന്നതോടെ അത് തെറ്റാണെന്ന് തൃശൂർ കലക്ടർ എസ്. ഷാനവാസ് ഔദ്യോഗികമായി അറിയിച്ചിരുന്നു. വാർത്തയുടെ ഉറവിടവും പ്രചരിപ്പിക്കുന്നവരെയും അന്വേഷിച്ച് കണ്ടെത്തണമെന്ന കലക്ടറുടെ നിർദേശപ്രകാരമാണ് പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. തെറ്റായ വിവരം ഫോർവേർഡ് ചെയ്തവരെയും പരിശോധിക്കും. പുതിയ വാട്സ് ആപ്പ് ഫീച്ചർ അനുസരിച്ച് ഫോർവേർഡ് വിവരങ്ങൾ കൃത്യമായി അറിയാനാകുമെന്നും കുതിരാനിൽ നിലവിൽ ഒരു പ്രശ്നവുമില്ലെന്നും പൊലീസ് അറിയിച്ചു.
കുതിരാന്‍ കുരുക്ക് മുറുകിയും അയഞ്ഞും ഒരുദിവസം
പട്ടിക്കാട്: ചുവന്ന മണ്ണ് മുതല്‍ കുതിരാന്‍ ക്ഷേത്രം വരെ നീളന്ന ഗതാഗതക്കുരുക്ക് ഒരുദിവസം പിന്നിടുമ്പോഴും ശമനമില്ലാതെ തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചക്ക് 12 മുതല്‍ 2.00 വരെ അൽപം ശമനം അനുഭവപ്പെട്ടത്. മഴ ആരംഭിച്ചതോടെ വിണ്ടും കുരുക്ക് മുറുകി. ഹൈവേ പൊലീസ് വാഹനങ്ങള്‍ നിയന്ത്രിച്ച് ഒറ്റവരിയായി വിടുമ്പോള്‍ സാവധാനത്തിലായാലും വാഹനങ്ങള്‍ നീങ്ങിയിരുന്നു. എന്നാല്‍ ഇതിനിടയില്‍ ചില സ്വകാര്യ ബസുകള്‍ നിര തെറ്റിച്ച് കയറിവരുന്നത് വീണ്ടും പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണ്.
ഇതിനെതിരെ നടപടി എടുക്കാന്‍ ശ്രമിച്ചാല്‍ പലപ്പൊഴും യാത്രക്കാര്‍ തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതും നിത്യസംഭവമായി മാറുകയാണ്. റോഡിലെ കുഴികള്‍ അടക്കാതെ മറ്റുനടപടികള്‍ ഒന്നും എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പൊലീസും. വെള്ളിയാഴ്ചയിലെ കനത്ത മഴ വാഹനനീക്കത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതുമൂലം െവെകീട്ടത്തോടെ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.