നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലെത്തിയ തമിഴ്നാട്ടുകാർക്ക്‌ കോവിഡെന്ന പ്രചാരണം വ്യാജമെന്ന്​ കലക്​ടർ

തിരുവനന്തപുരം: നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ കണ്ടെത്തിയ തമിഴ്നാട്ടുകാർക്ക്‌ കോവിഡ് സ്ഥിരീകരിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന്​ തിരുവനന്തപുരം ജില്ല കലക്​ടർ വ്യക്തമാക്കി. വാട്​സ്​ആപ്​ വഴി നടക്കുന്ന ഇൗ പ്രചാരണം വ്യാജമാണെന്ന്​ ആരോഗ്യവകുപ്പ്​ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ടെന്നും വ്യാജ സന്ദേശങ്ങൾക്കെതിരെ കരുതിയിരിക്കണമെന്നും കലക്​ടർ അറിയിച്ചു. ഫേസ്​ബുക്ക്​ പേജിലൂടെയാണ്​ കലക്​ടർ ഇക്കാര്യം അറിയിച്ചത്​.

കഴിഞ്ഞ ബുധനാഴ്​ചയാണ്​ തമിഴ്​നാട്ടിൽ നിന്നെത്തിയ സ്​ത്രീയേയും പുരുഷനേയും നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ അവശനിലയിൽ കണ്ടത്​. സേലത്തുനിന്ന്​ കളിയിക്കാവിളയിലെത്തിയ ഇവർ പാസില്ലാത്തതിനാൽ ഇടവഴിയിലൂടെ അതിർത്തി കടന്നെത്തുകയുമായിരുന്നെന്ന്​ പൊലീസ് ചോദ്യം ചെയ്യലിൽ വ്യക്തമായി. ഇരുവ​േരയും ഉടനെ ആംബുലൻസിൽ ആശുപത്രിയിലേക്ക്​ മാറ്റുകയും ചെയ്​തിരുന്നു. തുടർന്ന്​ അഗ്​നിശമനസേന എത്തി ബസ് ​സ്​റ്റാൻഡ്​​ ശുചീകരിച്ചു. നിലവിൽ ഇരുവരും നിരീക്ഷണത്തിലാണ്​. 

എന്നാൽ ആരോഗ്യ വകുപ്പി​​െൻറ പരി​േശാധനയിൽ ഇരുവർക്കും കോവിഡ്​ സ്ഥിരീകരിച്ചുവെന്ന തരത്തിൽ വാട്​സ്​ആപ്പിലൂടെ വ്യാപകമായ പ്രചാരണമാണ്​ പിന്നീട്​ നടന്നത്​. അതിനാൽ ഇത്​ തെറ്റായ സന്ദേശമാണെന്ന്​ കലക്​ടർ തന്നെ വ്യക്തമാക്കുകയാണ്​.

Full View
Tags:    
News Summary - fake news about covid neyyattinkara bus stand tamilnadu natives -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.